രങ്കണ്ണൻ ഇനി എങ്ക അണ്ണൻ, മഞ്ഞുമ്മൽ ബോയ്സിന് ശേഷം ആവേശവും ഏറ്റെടുത്ത് തമിഴ് ആരാധകർ

fahad Fazil, Aavesham
അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (19:36 IST)
fahad Fazil, Aavesham
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ ഒരുക്കിയ വിഷുചിത്രമായ ആവേശത്തിന് തമിഴ്‌നാട്ടിലും ആവേശകരമായ സ്വീകരണം. രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗ്യാങ്ങ്സ്റ്റര്‍ കോമഡിയായി ഇറങ്ങിയ സിനിമ ഫുള്‍ ഫഹദ് ഫാസില്‍ വിളയാട്ടമാണെന്ന് ആരാധകര്‍ പറയുന്നു. തമിഴ് ആരാധകരും സമാനമായ അഭിപ്രായമാണ് പങ്കുവെക്കുന്നത്.

നേരത്തെ മാമന്നന്‍ എന്ന സിനിമയിലൂടെ തമിഴ് ആരാധകരെ ഫഹദ് കയ്യിലെടുത്തിരുന്നു. ആവേശത്തിലെ ഫഹദ് ഫാസിലിന്റെ പ്രകടനം വെറിത്തനമാണെന്നാണ് തമിഴ് ആരാധകര്‍ പറയുന്നത്. ശിവകാര്‍ത്തികേയന്‍ നായകനായ വേലൈക്കാരനിലൂടെ തമിഴിലെത്തിയ ഫഹദ് വിക്രം,സൂപ്പര്‍ ഡിലക്‌സ് തുടങ്ങിയ തമിഴ് സിനിമകളിലും ഭാഗമായിട്ടുണ്ട്. രജനീകാന്ത്,അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം വേട്ടയ്യന്‍ എന്ന സിനിമയിലാണ് ഫഹദ് നിലവില്‍ അഭിനയിക്കുന്നത്. വടിവേലുവിനൊപ്പം മറ്റൊരു തമിഴ് ചിത്രവും ഫഹദിന്റേതായി ഒരുങ്ങുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :