അഞ്ച് വർഷത്തിലേറെയായി സ്വപ്‌നം കാണുന്ന സിനിമ: വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നത് ബിഗ്‌ബജറ്റിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 16 മാര്‍ച്ച് 2020 (10:04 IST)
ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന് ശേഷം സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ഏറെ കാലമായി വിലക്കുകൾ നേരിട്ട വിനയന്റെ സ്വപ്നചിത്രമായാണ് പതൊൻപതാം നൂറ്റാണ്ട് ഒരുങ്ങുന്നത്. ആക്ഷന് വളരെയധികം പ്രാധാന്യമുള്ള ചിത്രത്തിൽ മലയാളത്തിലെയും സൗത്തിന്ത്യയിലെയും പ്രമുഖതാരങ്ങൾ അഭിനയിക്കുമെന്നും വിനയൻ പറയുന്നു. 1800 കളിലെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയില്‍ പ്രമുഖ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങൾക്കും പ്രാധാന്യം ഉണ്ടായിരിക്കും. അഞ്ച് വർഷക്കാലത്തിലേറെയായി മനസ്സിൽ കൊണ്ട് നടക്കുന്ന ചിത്രമാണിതെന്ന് വിനയൻ പറഞ്ഞു.തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും വിനയൻ കൂട്ടിച്ചേർത്തു. ബിഗ്‌ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്.

വിനയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം

സുഹൃത്തുക്കളെ,
ഞാൻ അടുത്തതായി ചെയ്യുന്നത് ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോപാലേട്ടൻ നിർമ്മിക്കുന്ന "19ആം നൂറ്റാണ്ട്" എന്ന ചരിത്ര സിനിമയാണ് എന്ന വിവരം സസന്തോഷം നിങ്ങളെ അറിയിക്കുകയാണ്. 1800 കളിലെ തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമയിൽ അന്നത്തെ ചരിത്ര പുരുഷൻമാരും,ധീര വനിതകളും, ഭരണാധികാരികളും ഒക്കെ കഥാപാത്രങ്ങൾ ആയിരിക്കും. കായംകുളം കൊച്ചുണ്ണിയേപ്പോലെ
ആ കാലഘട്ടത്തിലെ പലകഥാപാത്രങ്ങളും സിനിമയിൽ വന്നിട്ടുണ്ടൻകിലും 19ആം നൂറ്റാണ്ടിന്റെ ഇതുവരെ പറയാത്ത ഏടുകളായിരിക്കും ഈ സിനിമയുടെ വലിയ ക്യാൻവാസിലുടെ പ്രേക്ഷകരിൽ എത്തുന്നത്..
മലയാളത്തിലെ മാത്രമല്ല സൗത്ത് ഇന്ത്യയിലെ തന്നെ നിരവധി പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ഈ ചിത്രത്തിൽ ചില പ്രധാന വേഷങ്ങൾ പുതുമുഖങ്ങൾക്ക് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനായി പരസ്യം ചെയ്ത കാസ്ററിംഗ് കാൾ ഇവിടെ ഇപ്പാൾ പോസ്ററ് ചെയ്യുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഉള്ള സിനിമ ആയതിനാൽ
അതിനോടു താൽപ്പര്യമുള്ളവർക്കു മുൻഗണന കൊടുക്കുന്നതായിരിക്കും. അഞ്ചു വർഷത്തിലേറെയായി മനസ്സിൽ കൊണ്ടു നടക്കുന്ന ഈ പ്രോജക്ട് ഇന്ന് സാക്ഷാത്കരിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്
അതിന് ശ്രീ ഗോകുലം ഗോപാലനെ പോലെ മലയാളത്തിലെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നിർമ്മാതാവും കുടെ ഉള്ളപ്പോൾ എന്റെ കരിയറിലെ ഏറ്റവും നല്ല ഒരു സിനിമ നിങ്ങൾക്കു പ്രതീക്ഷിക്കാം.
പ്രതിസന്ധി ഘട്ടങ്ങളിൽ പോലും എന്നെ സപ്പോർട്ടു ചെയ്യുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്തിട്ടുള്ള എല്ലാ സുമനസ്സുകളും, സുഹൃത്തുക്കളും ഈ ഒരു വലിയ സിനിമാ സ്വപ്നം യാഥാർത്ഥ്യമാകാൻ എന്റെ കൂടെ കാണുമെന്നു പ്രത്യാശിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :