കൈദി ഹിന്ദി റീമേക്കില്‍ അജയ് ദേവ്‌ഗണ്‍, സംവിധാനം ലോകേഷ് തന്നെ?

Ajay Devgn, Kaithi, Lokesh Kanagaraj, Karthi, അജയ് ദേവ്‌ഗണ്‍, കൈദി, ലോകേഷ് കനകരാജ്, കാര്‍ത്തി
സുബിന്‍ ജോഷി| Last Modified വെള്ളി, 28 ഫെബ്രുവരി 2020 (12:46 IST)
തമിഴ് സിനിമയുടെ സകല വ്യാകരണങ്ങളും മാറ്റിമറിച്ച 'കൈദി’ എന്ന സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. അജയ് ദേവ്‌ഗണ്‍ ആണ് ചിത്രത്തിലെ നായകന്‍. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത് കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തിയ കൈദി ബ്ലോക്‍ബസ്റ്റര്‍ വിജയമാണ് നേടിയത്. ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍, ഇതുവരെയും പക്ഷേ സംവിധായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ലോകേഷ് തന്നെയായിരിക്കും ഹിന്ദി പതിപ്പും സംവിധാനം ചെയ്യുക എന്നാണ് സൂചനകള്‍.

ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’ ഈ ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അതിന് ശേഷം വീണ്ടും ഒരു വിജയ് ചിത്രം സംവിധാനം ചെയ്യാനും ലോകേഷിന് പദ്ധതിയുണ്ടെന്നറിയുന്നു. എന്നാല്‍ ഇതിനിടയില്‍ കൈദിയുടെ റീമേക്ക് ചെയ്യാനുള്ള അവസരവും ലോകേഷ് കൈവിടില്ലെന്നാണ് സൂചന.

കാരണം, ലോകേഷിനെ സംബന്ധിച്ച് കൈദിയുടെ റീമേക്ക് ഇനി വേഗത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണ്. അതേ ലോക്കേഷന്‍ തന്നെ ഉപയോഗിച്ചാല്‍ കൂടുതല്‍ എളുപ്പവുമായിരിക്കും. 2021 ഫെബ്രുവരി 12ന് റിലീസ് പ്രഖ്യാപിച്ച സ്ഥിതിക്ക് ആ സമയത്തിനുള്ളില്‍ പെര്‍ഫെക്‍ടായി ചിത്രം തീര്‍ക്കാന്‍ കഴിയുക ലോകേഷിന് തന്നെയായിരിക്കും എന്ന ഉറപ്പ് നിര്‍മ്മാതാക്കള്‍ക്കുണ്ട്.

റിലയന്‍സ് എന്‍റര്‍ടെയ്ന്‍‌മെന്‍റും ഡ്രീം വാരിയേഴ്‌സ് പിക്‍ചേഴ്‌സും ചേര്‍ന്നാണ് കൈദിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :