ഇസ്രോയുടെ നാവിക് സംവിധാനം, റിയൽമി 6, 6പ്രോ സ്മാര്‍ട്‌ഫോണുകൾ വിപണിയിൽ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 6 മാര്‍ച്ച് 2020 (16:34 IST)
റിയല്‍മിയുടെ പുതിയ സ്മാര്‍ട്‌ഫോണുകളായ റിയല്‍മി 6, റിയല്‍മി 6 പ്രോ എന്നിവയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയുടെ സ്പേസ് റിസേർച്ച് ഏജൻസിയായ ഇസ്രോ വികസിപ്പിച്ചെടുത്ത നാവിക് ഗതിനിർണയ സംവിധാനം പ്രോയിൽ നൽകിയിട്ടുണ്ട് പഞ്ച് ഹോള്‍ ഡിസ്‌പ്ലേ ഡിസൈനിൽ റിയല്‍മി പുറത്തിറക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണുകള്‍ കൂടിയാണിത്.

റിയൽമി 6 പ്രോ

6.6 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അള്‍ട്രാ സ്മൂത്ത് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. കോര്‍ണിഗ് ഗൊറില്ല ഗ്ലാസ് 5ന്റെ സംരക്ഷണത്തോടുകൂടിയതാണ് ഡിസ്‌പ്ലേ. സാംസങ് ജിഡബ്ല്യൂ 1 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 12 എംപി ടെലിഫോട്ടോ ലെൻസ്‍, 8 എംപി അൾട്ര വൈഡ് ലെൻസ്, 2 എംപിയുടെ മാക്രോ ലെൻസ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു അംഗങ്ങൾ.

സോണി ഐഎംഎക്‌സ് 47 സെൻസർ കരുത്ത് പകരുന്ന 16 മെഗാപിക്സൽ ഡ്യുവൽ ഹൊൾപഞ്ച് സെൽഫി ക്യാമറകളാണ് മറ്റൊരു പ്രത്യേകത. എട്ട് മഗാപിക്സലാണ് രണ്ടാമത്തെ സെൻസർ. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 730 പ്രൊസസറാണ് Fഓണിന്റെ കരുത്ത്, അഡ്രിനോ 618യാണ് ഗ്രാഫിക് പ്രൊസസസർ. ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുക. 30 വാട്ട് വൂക് ഫ്‌ളാഷ് ചാര്‍ജ് 4.0 സംവിധാനത്തൊടുകൂടിയ 43000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. നവിക് സംവിധാനം നൽകിയിട്ടുണ്ട് എങ്കിലും ജിപിഎസ് ഒഴിവാക്കിയിട്ടില്ല

റിയല്‍മി 6

6.5 ഇഞ്ച് ഫുള്‍എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം റിയലിമി 6നും നൽകിയിട്ടുണ്ട്. സാംസങ് ജിഡബ്ല്യൂ 1 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് റിയൽമി 6ലും ഉള്ളത്, എന്നാൽ മറ്റു സെൻസറുകളിൽ മാറ്റമുണ്ട്. 8 എംപി അള്‍ട്രാവൈഡ് സെന്‍സര്‍, 2 എംപി മാക്രോ ലെന്‍സ്, പോര്‍ട്രെയ്റ്റ് ഫോട്ടോകള്‍ക്കായി രണ്ട് എംപിയുടെ മറ്റൊരു സെന്‍സര്‍ എന്നിവയാണ് മറ്റു സെൻസറുകൾ.

16 മെഗപിക്സലിന്റെ സിംഗിൾ സെൽഫി ക്യാമറയാണ് റിയൽമി 6ൽ ഉള്ളത്. മീഡിയാ ടെക്കിന്റെ ഹീലിയോ ജി90ടി ഒക്ടാകോര്‍ പ്രൊസസര്‍ ആണ് റിയല്‍മി 6 പ്രോയ്ക്ക് ശക്തിപകരുന്നത്. ആൻഡ്രോയിഡ് 10ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 30 വോർട്ട് ഫ്‌ളാഷ് ചാര്‍ജ് സവിധാനത്തോടുകൂടിയ 4300 എംഎഎച്ച്‌ ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്.

വേരിയന്റുകളും വിലയും

6 ജിബി റാം, 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റിയൽമി 6 പ്രോ വിപണിയിൽ എത്തിയിരിക്കുന്നത്. അടിസ്ഥാന വേരിയന്റിന് 16,999 രൂപയും, മധ്യ വേരിയന്റിന് 17,999 രൂപയും, ഉയർന്ന വേരിയന്റിന് 18999 രൂപയുമാണ് വില.

4 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 64 ജിബി സ്റ്റോറേജ്, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിങ്ങനെയാണ് റിയൽമി 6 വേരിയന്റുകൾ. അടിസ്ഥാന വേരിയന്റിന്
12,999 രൂപയും, മധ്യ വേരിയന്റിന് 14999 രൂപയും, ഉയർന്ന വേരിയന്റിന് 15,999 രൂപയുമാണ് വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ ...

പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന്‍ ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ...

കീഴ്‌ക്കോടതി ഭാഷയും നിയമപഠനവും മലയാളത്തിലാക്കണമെന്ന് ജസ്റ്റിസ് എംആര്‍ ഹരിഹരന്‍ നായര്‍
നിയമപഠനവും കീഴ്‌ക്കോടതി ഭാഷയും മലയാളത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒറ്റ ഉത്തരവ് ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം ...

സ്‌കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം
തെലങ്കാനയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ദാരുണമായ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ ...

മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു
മസ്തകത്തില്‍ ഒരടിയോളം ആഴത്തില്‍ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞദിവസം ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് ...

കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്
കാക്കനാട് കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയന്നെന്ന് റിപ്പോര്‍ട്ട്. കസ്റ്റംസ് അഡീഷണല്‍ ...