റിമയ്ക്കും പാര്‍വതിക്കും വ്യക്തമായ മറുപടിയുണ്ട്; അനുഷ്കയുടെ നിലപാടില്‍ ഞെട്ടി സിനിമാലോകം !

ചൊവ്വ, 23 ജനുവരി 2018 (17:40 IST)

Bhaagamathie Movie trailer , Anushka Shetty ,  Bhaagamathie , Anushka in bhaagamathie ,  bhaagamathie , anushka shetty Anushka on pay gap ,  അനുഷ്‌ക ഷെട്ടി , കങ്കണ റണാവത്ത് , സോനം കപൂര്‍ , ഉണ്ണിമുകുന്ദന്‍ ‍, ജയറാം , ആശ ശരത് , ഭാഗ്മതി

സിനിമാ മേഖലയില്‍ പ്രതിഫലം നല്‍കുന്നതിന്റെ കാര്യത്തില്‍ സ്ത്രീ-പുരുഷ വ്യത്യാസമുണ്ടെന്ന കാര്യം വെട്ടിത്തുറന്ന്  പറഞ്ഞ് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് നടിമാരായ കങ്കണ റണാവത്ത്, സോനം കപൂര്‍ തുടങ്ങിയവരെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരിയായ അനുഷ്‌ക ഷെട്ടി.
 
സിനിമയില്‍ നായകന്‍മാര്‍ തന്നെയാണ് കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നതെന്നാണ് അനുഷ്‌കയുടെ നിലപാട്. നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടി വരും. ഏതൊരു സിനിമയും പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയാറുള്ളൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറുകളൊന്നും സംഭവിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു. 
 
തന്റെ ഏറ്റവും പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം. അനുഷ്‌ക കേന്ദ്രകഥാപാത്രമാകുന്ന ഭാഗ്മതി എന്ന ചിത്രം ജി അശോകാണ് സംവിധാനം ചെയ്യുന്നത്. ഉണ്ണിമുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജനുവരി 26 നാണ് ചിത്രം പുറത്തിറങ്ങുക.
 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അല്‍ഫോണ്‍സ് പുത്രന്‍ പുറത്ത്, ഗൌതം മേനോന്‍ അകത്ത്; ഫഹദ് ഫാസിലിന്‍റെ പുതിയ കളി!

മലയാളികള്‍ക്ക് ഏറെയിഷ്ടപ്പെട്ട തമിഴ് സംവിധായകനാണ് ഗൌതം വാസുദേവ് മേനോന്‍. അദ്ദേഹത്തിന്‍റെ ...

news

ജയിംസിന്റെ അവതാരപിറവിക്ക് ഇനി വെറും മൂന്ന് ദിവസം! - മമ്മൂട്ടി കസറുന്നു

ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്സ് ജനുവരി 26നാണ് ...

news

മോഹൻലാൽ ത്രില്ലിലാണ്, ഇന്നാണ് ആ ദിനം!

മോഹൻലാൽ അജോയ് വർമ ചിത്രത്തിന്റെ ആഘോഷത്തിലാണ് ആരാധകർ. ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ...

news

ജയറാം കുടുംബസമേതം എത്തി, ഗീതുവും മഞ്ജുവും ഒ‌രുമിച്ച്; പാർവതിയെ മാത്രം കണ്ടില്ല?

ഏറെ അഭ്യൂഹങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമാമേഖലയിലെ വളരെ ...

Widgets Magazine