ദേവസേനയ്ക്ക് ശേഷം ബാഗമതിയുമായി അനുഷ്ക, കൂടെ ഉണ്ണി മുകുന്ദനും

ദേവസേനയോളം വരുമോ ബാഗമതി?

aparna| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (10:54 IST)
ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് അനുഷ്ക ഷെട്ടി. അനുഷ്ക നായികയാകുന്ന തെലുങ്ക് ത്രില്ലർ ബാഗമതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നത്. മുറിവേറ്റശരീരവുമായി കയ്യിൽ ചോര നിറഞ്ഞ ചുറ്റികയുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്. ക്രൈം ത്രില്ലറായ ചിത്രത്തിൽ ഐ എ എസ് ഉദ്യോഗസ്ഥയായിട്ടാണ് അനുഷ്ക എത്തുന്നത്.

ജി അശോഖ് സംവിധാനം ചെയ്യുന്ന ചിത്രം ഒരേസമയം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :