നായയുമായി ബസില്‍ കയറി, ജീവനക്കാരുമായി അടിപിടി; യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു

വിദ്യാര്‍ഥികളായ കൈതക്കോട് സ്വദേശികള്‍ അമല്‍, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

രേണുക വേണു| Last Updated: ബുധന്‍, 11 ഡിസം‌ബര്‍ 2024 (16:21 IST)

സ്വകാര്യ ബസില്‍ അടിപിടിയുണ്ടാക്കിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായയെ ബസില്‍ കയറ്റുന്ന കാര്യം പറഞ്ഞാണ് യുവാക്കള്‍ ബസ് ജീവനക്കാരുമായി തര്‍ക്കിച്ചത്. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം.

വിദ്യാര്‍ഥികളായ കൈതക്കോട് സ്വദേശികള്‍ അമല്‍, വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ യുവാക്കള്‍ നായയെ കയറ്റിയത് ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം.

പുത്തൂരില്‍ നിന്ന് നായയുമായി രണ്ടു യുവാക്കള്‍ ബസില്‍ കയറി. എന്നാല്‍ ബസിനുള്ളില്‍ നായയെ കയറ്റരുതെന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ കയറുമ്പോള്‍ തിരക്കുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് തടഞ്ഞത്. നായയെ കയറ്റാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ വിദ്യാര്‍ഥികള്‍ ബസ് ജീവനക്കാരുമായി വാക്കേറ്റമായി. ഇത് ഉന്തിലും തള്ളിലും സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു. യുവാക്കള്‍ മദ്യപിച്ചിരുന്നതായും വിവരമുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :