അഭിറാം മനോഹർ|
Last Modified വ്യാഴം, 12 ഡിസംബര്‍ 2024 (17:47 IST)
സ്‌കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വരില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാര്‍ മുളബാഗിലും മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്‍യ്യ, ലിപിക എന്നിവരാണ് മരിച്ചത്. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് വിദ്യാര്‍ഥിനികള്‍ കടലിലിറങ്ങിയത്.
വിദ്യാര്‍ഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ് പി എം നാരായണ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.