രണ്ട് മുഖമുണ്ട് മമ്മൂട്ടിക്ക്, ഒന്ന് സത്യത്തിന്‍റെയും നീതിയുടെയും; രണ്ട് പ്രതികാരത്തിന്‍റെയും പകയുടെയും!

തിങ്കള്‍, 21 മെയ് 2018 (20:06 IST)

മമ്മൂട്ടി, ഷാജി പാടൂര്‍, അബ്രഹാമിന്‍റെ സന്തതികള്‍, ഡെറിക് ഏബ്രഹാം, ഹനീഫ് അദേനി, Mammootty, Shaji Padoor, Abrahaminte Santhathikal, Derick Abraham, Haneef Adeni

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘അബ്രഹാമിന്‍റെ സന്തതികള്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഹനീഫ് അദേനി തിരക്കഥയെഴുതുന്ന ഈ പൊലീസ് സ്റ്റോറിയുടെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയുടെ രണ്ട് മുഖങ്ങള്‍ വ്യക്തമാണ്.
 
ചോരയൊഴുകുന്ന ഒരു കൈയാല്‍ വേര്‍തിരിക്കപ്പെട്ട രണ്ട് മുഖങ്ങളായാണ് ഈ പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താടിയും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കുമുള്ളതാണ് ഒരു മുഖം. മീശ പിരിച്ച പൊലീസുകാരന്‍ ലുക്കാണ് രണ്ടാമത്തേത്.
 
ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തിന്‍റെ രണ്ട് ജീവിത കാലഘട്ടങ്ങളാണ് പോസ്റ്ററിലൂടെ വ്യക്തമാകുന്നത്. പകയും പ്രതികാരവും നിറഞ്ഞ ഒരു ത്രില്ലര്‍ ആയിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ് ഫാദര്‍ പോലെ ഒരു സ്റ്റൈലിഷ് ത്രില്ലറിനാണ് ഹനീഫ് അദേനി വീണ്ടും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ ഈ സിനിമയ്ക്കായി കാത്തിരിക്കുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹൻലാൻ ഇല്ലാത്ത ചിത്രങ്ങൾ പോലും മോഹൻലാലിന്റേത് കൂടിയാണ്, എന്നാൽ മമ്മൂട്ടിയുടേത് അങ്ങനെയല്ല; ഷഹബാസ് അമൻ

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ താരത്തോടുള്ള സ്നേഹം വെളിപ്പെടുത്തി സംഗീത സംവിധായക്കനും ...

news

ആ ഗുസ്തിക്കാരി സുന്ദരി ഇനി പ്രിഥ്വിയുടെ നായിക

ഗോദ എന്ന സിനിമയിലെ ഗുസ്തിക്കാരിയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ വാമിക ഗബ്ബി ...

news

മുലമുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ നങ്ങേലിയുടെ ചരിത്ര കഥയുമായി വിനയൻ ‘ഇരുളിന്റെ നാളുകൾ‘ ചിത്രീകരണം ഉടൻ ആരംഭിക്കും

ചാലക്കുടിക്കാരൻ ചങ്ങാതിക്ക് ശേഷം ചരിത്രം പറയുന്ന സിനിമയുമായി വിനയനെത്തുന്നു. മാറുമറക്കൽ ...

news

മമ്മൂട്ടിക്കുവേണ്ടി ജീത്തു ജോസഫ് ഒരു പൊലീസ് സ്റ്റോറി എഴുതുന്നു!

ജീത്തു ജോസഫും മമ്മൂട്ടിയും ഒത്തുചേരുന്ന ഒരു പ്രൊജക്ടിനുവേണ്ടി മലയാള സിനിമാപ്രേക്ഷകര്‍ ...

Widgets Magazine