ചേച്ചിയുടെ അനുഭവം എന്നെ ഭയപ്പെടുത്തുന്നു, ഡിവോഴ്സ് ഇല്ലാത്ത വിവാഹമാണ് ആഗ്രഹം: അഭിരാമി സുരേഷ്

Abhirami suresh
അഭിറാം മനോഹർ| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (19:10 IST)
Abhirami suresh
വിവാഹത്തെ പറ്റിയുള്ള തന്റെ ചിന്തകളെ പറ്റി തുറന്ന് പറഞ്ഞ് ഗായിക അഭിരാമി സുരേഷ്. വിവാഹമോചനമില്ലാത്ത ഒരു ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ അത് നടക്കുമോ എന്ന് അറിയില്ലെന്നും അഭിരാമി പറഞ്ഞു. സഹോദരിയായ അമൃതയുടെ അനുഭവങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്നും അതാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്നോട്ട് വലിക്കുന്നതെന്നും അഭിരാമി പറഞ്ഞു.


എന്ത് തന്നെയായാലും വിവാഹിതയാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും അഭിരാമി പറയുന്നു. അമൃത സുരേഷിനൊപ്പമുള്ള വ്‌ലോഗില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടിയായാണ് അഭിരാമിയുടെ പ്രതികരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവാഹത്തേക്കാള്‍ അധികമായി കേട്ടത് വിവാഹമോചനത്തെ പറ്റിയാണ്. ഡിവോഴ് ഇല്ലാത്ത ഒരു വിവാഹബന്ധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് നടക്കുമോ എന്നറിയില്ല. അഭിരാമി സുരേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :