കരഞ്ഞുതീർത്തെന്ന് അമൃത; വിവാഹം കഴിക്കാൻ പേടിയാണെന്ന് അഭിരാമി

നിഹാരിക കെ എസ്| Last Modified വ്യാഴം, 14 നവം‌ബര്‍ 2024 (10:50 IST)
നടൻ ബാലയുമായുള്ള വിവാഹമോചനവും തുടർന്ന് ഉണ്ടായ വിവാദങ്ങളും ഗായിക അമൃതയെ മാനസികമായി ഏറെ തളർത്തിയിരുന്നു. അതിൽ നിന്നും 14 വർഷങ്ങൾക്ക് ശേഷം താൻ ഇപ്പോൾ സമാധാനമായി ഉറങ്ങുന്നുണ്ടെന്ന് അമൃത പറയുന്നു. ഒപ്പം, ബാലയുടെ മൂന്നാംഭാര്യ ആയ
എലിസബത്തുമായി തനിക്ക് കോൺടാക്ട് ഉണ്ട് എന്നും അമൃത പറയുന്നു. ആരാധകരുമായി സംവദിക്കുന്ന തന്റെ പുതിയ വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ പറയുന്നത്.

അന്ന് ആശുപത്രി സമയത്ത് പരിചയപ്പെട്ടതാണ് ബാലയുടെ ലിവർ ട്രാൻസ്പ്ലാന്റേഷൻ സമയത്തായിരുന്നു അമൃത എലിസബത്തിനെ പരിചയപ്പെടുന്നത്. എലിസബത്ത് പാവം ആണെന്നും, അവരിപ്പോൾ ഈ പ്രശ്നങ്ങളിൽ നിന്നും ഒക്കെ ഒന്ന് റിലീഫ് ആവാൻ ആഗ്രഹിച്ചിരിക്കുകയാണെന്നും അമൃത പറയുന്നു. എങ്ങനെയൊക്കെയോ ഈ പ്രശ്നങ്ങളെയൊക്കെ അവർ തരണം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നും അമൃത പറയുന്നു. വിവാഹത്തെ തുടർന്നുണ്ടായ ട്രോമകൾ മറികടന്നോയെന്ന് ഇപ്പോഴും അറിയില്ലെന്നും കുറേയൊക്കെ കരഞ്ഞു തീർത്തിട്ടുണ്ട് എന്നുമാണ് അമൃത കൂട്ടിച്ചെർത്തത്.

വിവാഹമോചനമില്ലാത്ത ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അമൃതയുടെ സഹോദരി അഭിരാമി വ്യക്തമാക്കി. അമൃതയുടെ അനുഭവങ്ങൾ തന്നെ ഭയപ്പെടുത്തുന്നുണ്ട്, അതാണ് തന്നെ വിവാഹത്തിൽ നിന്നും പിന്നോട്ടു വലിക്കുന്നത് എന്നാണ് അഭിരാമി വെളിപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാഹത്തേക്കാൾ കൂടുതൽ കേട്ടത് ഡിവോഴ്‌സിനെ കുറിച്ചാണ് എന്ന് അഭിരാമി ആശങ്കയോടെ പറയുന്നു. വിവാഹമോചനം ഇല്ലാത്ത ഒരു ബന്ധമാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് നടക്കുമോ ഇല്ലയോ എന്നറിയില്ലെന്നും അഭിരാമി പറയുന്നു.

'അതിനൊരു യോഗം കൂടെ വേണം. വിവാഹം കഴിക്കേണ്ട എന്ന് വിചാരിച്ചിരിക്കുന്നതല്ല. ചേച്ചിയുടെ അനുഭവം കണ്ട് എനിക്ക് പേടിയാണ്. സെറ്റാവാത്ത ആളുമായി പരസ്പര ബഹുമാനത്തോടെ പിരിയുകയാണെങ്കിൽ കുഴപ്പമില്ല. ഹണ്ട് ചെയ്ത് നശിപ്പിക്കാൻ നോക്കുന്ന ഒരാളെ അറിയാതെ എങ്ങാനും പ്രേമിച്ചു പോയാൽ അവിടെ തീർന്നു. അതുകൊണ്ട് എനിക്ക് പേടിയാണ്. അതാണ് ഞാൻ വിവാഹം കഴിക്കാത്തതിന്റെ കാരണം. വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്നെങ്കിലും അത് നടക്കും', എന്നാണ് അഭിരാമി പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി; കോണ്‍ഗ്രസിനു ...

കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം തോല്‍വി; കോണ്‍ഗ്രസിനു ഷോക്കായി കനുഗോലു റിപ്പോര്‍ട്ട്
കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ചുറ്റുപാടല്ല നിലവില്‍ ഉള്ളതെന്ന് കനഗോലു സമ്മതിക്കുന്നു

കടം പെരുകിയിട്ടും ആര്‍ഭാടം കുറച്ചില്ല, 65 ലക്ഷത്തിന്റെ ...

കടം പെരുകിയിട്ടും ആര്‍ഭാടം കുറച്ചില്ല, 65 ലക്ഷത്തിന്റെ കടബാധ്യത സ്ഥിരീകരിച്ച് പോലീസ്
പിതാവിന്റെ ബിസിനസ് തകര്‍ന്നതോടെ 2022 മുതല്‍ കുടുംബത്തിലേക്കുള്ള വരുമാനവും കുറഞ്ഞെങ്കിലും ...

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ...

എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ വെടിഞ്ഞുവെന്ന് ഒരു സംഭവവും പറയാനില്ല: മുഖ്യമന്ത്രി
എസ്എഫ്‌ഐ ആക്രമണം നടത്തിയതിന്റെ ഭാഗമായി കലാലയങ്ങളില്‍ ഏതെങ്കിലും ഒരാളുടെ ജീവന്‍ ...

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 ...

വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം; 13 വയസുകാരന്‍ 5 വയസുുകാരിയെ കൊലപ്പെടുത്തി
വീട്ടുകാര്‍ക്ക് കുട്ടിയോട് അമിത വാത്സല്യം കാരണം 13 വയസുകാരന്‍ 5 വയസുുകാരിയെ ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം ...

പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട് ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ...