Last Modified ചൊവ്വ, 5 ജൂലൈ 2016 (14:45 IST)
തെലുങ്ക് സിനിമയുടെ രാജാവാണ് എസ് എസ് രാജമൌലി. ബാഹുബലി ഉള്‍പ്പടെ കോടികള്‍ വാരിയ എത്രയോ സിനിമകളുടെ സ്രഷ്ടാവ്. തമിഴകത്ത് അജിത്തിന് ബില്ലയും ആരംഭവും ഉള്‍പ്പടെയുള്ള മെഗാഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് വിഷ്ണുവര്‍ധന്‍.
ഇവര്‍ ഇരുവരും ഇവരുടെ പുതിയ സിനിമകളിലേക്ക് ആഗ്രഹിക്കുന്ന ഒരു പ്രധാന താരം മോഹന്‍ലാലാണ്. വിഷ്ണുവര്‍ധന്‍ അജിത്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാലിനെ ഒരു നായകനായി ആഗ്രഹിക്കുന്നു. രാജമൌലിയും ബാഹുബലി കഴിഞ്ഞാല്‍ ചെയ്യുന്ന സിനിമയിലേക്ക് മോഹന്‍ലാലിനെ നായകനായി ലഭിക്കുമോ എന്ന് നോക്കുന്നു.
ഇരുവരും മോഹന്‍ലാലിന്‍റെ സുഹൃത്തുക്കള്‍ തന്നെയാണ്. ഇവരോടൊത്ത് സിനിമ ചെയ്യണമെന്ന് ലാലിനും ആഗ്രഹമുണ്ട്. എന്നാല്‍ 2019 വരെ ചാര്‍ട്ടുചെയ്ത സിനിമകള്‍ മോഹന്‍ലാലിനായി കാത്തിരിക്കുന്നു. അതിനിടയില്‍ ഇവര്‍ക്ക് ഡേറ്റ് നല്‍കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മോഹന്‍ലാലിന് വിഷമമുള്ള സംഗതിയാണ്.
വിഷ്ണുവര്‍ധന് മോഹന്‍ലാലിന്‍റെ ഡേറ്റ് ലഭിച്ചാലും രാജമൌലിക്ക് ഡേറ്റ് ലഭിക്കാന്‍ സാധ്യത വിരളമെന്നേ പറയാന്‍ കഴിയൂ. കാരണം രാജമൌലി രണ്ടും മൂന്നും വര്‍ഷമെടുത്താണ് ഒരു സിനിമ പൂര്‍ത്തിയാക്കുന്നത്. അത്രയും നാള്‍ മോഹന്‍ലാല്‍ മറ്റ് പ്രൊജക്ടുകളെല്ലാം നീക്കിവയ്ക്കേണ്ടിവരും.
അതുകൊണ്ടുതന്നെ മോഹന്‍ലല്‍ - വിഷ്ണുവര്‍ധന്‍ - അജിത് ടീമിന്‍റെ സിനിമയ്ക്ക് അടുത്ത വര്‍ഷം സാധ്യതയുണ്ടെന്നാണ് സൂചന.