മോഹന്‍ലാലോ മമ്മൂട്ടിയോ അല്ല, മിയക്ക് ഇഷ്ടം പൃഥ്വിരാജിനെ !

വെള്ളി, 25 ഓഗസ്റ്റ് 2017 (12:43 IST)

Widgets Magazine

മലയാള സിനിമയിലെ ആരാധകരുടെ പ്രിയ താരമാണ്  മിയ. ഒരു സ്‌മോള്‍ ഫാമിലി എന്ന രാജസേനന്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മിയ. മലയാളം കടന്ന് തമിഴിലും തെലുങ്കിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.
 
ബോബിയാണ് മിയനായികയായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനിയിച്ചിട്ടുള്ള മിയക്ക് ഏറ്റവും ഇഷ്ടം പൃഥ്വിരാജിനോടാണ്. അതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. മൂന്ന് ചിത്രങ്ങളിലാണ് മിയ പൃഥ്വിരാജിനൊപ്പം അഭിനയിച്ചത്. അതില്‍ ഒന്നില്‍ മാത്രമായിരുന്നു മിയ പൃഥ്വിയുടെ ജോഡിയായത്. 
 
പൃഥ്വിവിനെ  ഇഷ്ടപ്പെടാനുള്ള കാരണവും മിയ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ മൊത്തം ഔട്ട്പുട്ടിന് വേണ്ടി ശ്രമിക്കുന്ന നടനാണ് പൃഥ്വിരാജെന്ന് മിയ പറയുന്നു. അനാര്‍ക്കലിയുടെ ചിത്രീകരണത്തിനിടെ മിയ താഴേക്ക് നോക്കിയാണ് ഡയലോഗ് പറഞ്ഞത്. 
 
എന്നാല്‍ മുഖത്തോട് മുഖം നോക്കി സംസാരിച്ചാല്‍ നന്നാകുമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതുപോലെ ഡബ്ബിംഗ് സമയത്തും പൃഥ്വിരാജ് മിയയെ തിരുത്തിയെന്ന് മിയ പറയുന്നു. പൃഥ്വിരാജിന്റെ ഇടപെടലുകള്‍ ആ കഥാപാത്രത്തെ മനോഹരമാക്കി മാറ്റുന്നത് മിയയെ സഹായിച്ചു. മിയയുടെ കരിയറിലെ മികച്ച കഥാപാത്രമായി അനാര്‍ക്കലിയിലെ ഡോ ഷെറിന്‍ ജോര്‍ജ് മാറി. ഒട്ടേറെ പുരസ്‌കാരങ്ങളാണ് ചിത്രത്തിലൂടെ മിയക്ക് ലഭിച്ചത്. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പേരന്‍പ് ഒന്ന് വന്നോട്ടെ, മമ്മൂട്ടി വിസ്മയം കാണാന്‍ കിടക്കുന്നതേ ഉള്ളു!

നീണ്ട കുറെ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന ...

news

നിത്യാമേനോന്‍ സിനിമയില്‍ ഒറ്റപ്പെട്ടു, കൂട്ടിന് റസൂല്‍ പൂക്കുട്ടിയും വി കെ പ്രകാശും മാത്രം!

നിത്യാമേനോന്‍ ശരിക്കും ഒറ്റപ്പെട്ടു. വി കെ പ്രകാശും റസൂല്‍ പൂക്കുട്ടിയും പി സി ശ്രീറാമും ...

news

ഓണത്തിന് ഒന്നാമതെത്താന്‍ മമ്മൂട്ടി, റിലീസ് ഡേറ്റിലും ഒന്നാമന്‍ !

മമ്മൂട്ടി നായകനാകുന്ന ഓണച്ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’ പ്രേക്ഷകരുടെ പ്രതീക്ഷ ...

news

‘ഞാന്‍ ഭയങ്കര ജിമ്മായിരുന്നു, ആരാധികമാര്‍ക്ക് എന്നോട് ഒരു തരം ഭ്രാന്താണ്‘; ഉണ്ണി മുകുന്ദന്റെ തള്ളിന് ട്രോളുകളുടെ പൊടിപൂരം

നടന്‍ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. കോളജില്‍ ഫ്രഷേഴ്സ് ...

Widgets Magazine