Widgets Magazine Widgets Magazine

മമ്മൂട്ടി പൊട്ടിച്ചിരിപ്പിക്കും, ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ ഒന്നിക്കുന്നു!

ബുധന്‍, 28 ഡിസം‌ബര്‍ 2016 (14:51 IST)

Widgets Magazine
Mammootty, Shafi, Siddiq, Rafi, Dileep, Mohanlal, മമ്മൂട്ടി, ഷാഫി, സിദ്ദിക്ക്, റാഫി, ദിലീപ്, മോഹന്‍ലാല്‍

ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയാണ്. റാഫി തിരക്കഥയെഴുതുന്ന സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സിദ്ദിക്കാണ്.
 
ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. 2 കണ്‍‌ട്രീസിന് ശേഷം എത്തുന്ന ഷാഫിച്ചിത്രം എന്ന നിലയില്‍ ഒരു അതിഗംഭീര സിനിമയ്ക്കായാണ് എല്ലാവരും ശ്രമിക്കുന്നത്. ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ് റാഫി.
 
സിദ്ദിക്ക് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. ആദ്യചിത്രം സിദ്ദിക്ക് തന്നെ സംവിധാനം ചെയ്യുന്ന ‘ഫുക്രി’ ആണ്. എന്തായാലും ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ എല്ലാവരും ഒത്തുചേരുമ്പോള്‍ മറ്റൊരു രാജമാണിക്യമോ ഹിറ്റ്‌ല‌റോ ഏവരും പ്രതീക്ഷിക്കുന്നു. 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ വെനീസിലെ വ്യാപാരി ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹൻലാലും സൂര്യയും ഒന്നിക്കുന്നു!

മലയാളത്തിന്റെ അഭിനയ രാജാവ് മോഹൻലാലും തമിഴിലെ യൂത്ത് ഐക്കൺ സൂര്യയും ഒന്നിക്കുന്നു. ...

news

കർണനും ആടുജീവിതവും ഒന്നു വന്നോട്ടെ! മറികടക്കുന്നത് പുലിമുരുകന്റെ റെക്കോർഡ് ആയിരിക്കും!

മലയാള സിനിമയിൽ ഒരു ചിത്രം നൂറ് കോടി കളക്ഷനിൽ എത്തുമെന്ന് ആരും തന്നെ ...

news

2016ലെ ഏറ്റവും മികച്ച മലയാള സിനിമ ഏത്?

2016 മലയാള സിനിമയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന വര്‍ഷമാണ്. മലയാള സിനിമയുടെ കളക്ഷന്‍ 100 ...

news

വിജയ് - ജ്യോതിക കൂട്ടുകെട്ട് വരുന്നു, സംവിധാനം അറ്റ്‌ലി!

തമിഴകത്തിന്റെ പ്രണയ ജോഡികളായ വിജയ്‌യും ജ്യോതികയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ...

Widgets Magazine Widgets Magazine