ഇതും ‘ചാര്‍ലി’യാണ്! ദുല്‍ക്കര്‍ ആരാധകര്‍ ട്രോളിക്കൊല്ലുന്നു!

വ്യാഴം, 2 നവം‌ബര്‍ 2017 (16:35 IST)

Charlie, Deva Chi Maya, Dulquer Salman, Parvathy, Martin Prakkat, ചാര്‍ലി, ദേവ ചി മായാ, ദുല്‍ക്കര്‍ സല്‍മാന്‍, പാര്‍വതി, മാര്‍ട്ടിന്‍ പ്രക്കാട്ട്

‘ചാര്‍ലി’ എന്ന സിനിമ മലയാളികള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച ചിത്രമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ആ സിനിമയില്‍ ചാര്‍ലിയായി ദുല്‍ക്കര്‍ സല്‍മാനും ടെസയായി പാര്‍വതിയും നടത്തിയ പ്രകടനം മലയാളികളുടെ മനസില്‍ എന്നും നിലനില്‍ക്കും.
 
എന്തായാലും ദുല്‍ക്കറിന്‍റെ ചാര്‍ലിയുടെ മറാത്തി റീമേക്ക് തയ്യാറായിവരികയാണ്. ‘ദേവാ ചി മായാ’ എന്നാണ് ചിത്രത്തിന് പേര്. അങ്കുഷ് ചൌധരിയാണ് ചാര്‍ലിയായി വരുന്നത്. ചാര്‍ലിക്ക് പകരം ദേവ എന്നാണ് നായക കഥാപാത്രത്തിന് പേര്.
 
തേജസ്വിനി പണ്ഡിറ്റാണ് ടെസയാകുന്നത്. ചിത്രത്തിന്‍റെ ടീസര്‍ ഇപ്പോള്‍ കേരളക്കരയിലാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. ചാര്‍ലിയുടെ ടീസറുമായി തുലനം ചെയ്ത് ട്രോളുകയാണ് മലയാളികള്‍.
 
പ്രേമത്തിന്‍റെ തെലുങ്ക് പതിപ്പിന് മലയാളികളില്‍ നിന്നുണ്ടായ ട്രോള്‍ അറ്റാക്ക് തന്നെയാണ് ചാര്‍ലിയുടെ മറാത്തി ടീസറിനുനേരെയും ഉണ്ടാകുന്നത്. ദുല്‍ക്കറിനെയും അങ്കുഷ് ചൌധരിയെയുമാണ് പ്രധാനമായും താരതമ്യം ചെയ്യുന്നത്.
 
മുരളി നല്ലപ്പ സംവിധാനം ചെയ്ത ദേവ ചി മായാ ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. അധികം വൈകാതെ തന്നെ ചാര്‍ലിയുടെ തമിഴ് പതിപ്പും യാഥാര്‍ത്ഥ്യമാകും. മാധവനും സായ് പല്ലവിയും ജോഡിയാകുന്ന ആ സിനിമ സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒടുവില്‍ ആ കാര്യത്തില്‍ തീരുമാനമായി; ഭാവനയുടെ വിവാഹം നീളുന്നത് ഈ കാരണത്താല്‍ ?

ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും തമ്മിലുള്ള വിവാഹം ഇനിയും നീളുമെന്ന വാര്‍ത്ത ...

news

മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേരും ‘കുഞ്ഞാലിമരയ്ക്കാര്‍’ എന്നുതന്നെ? നടക്കാന്‍ പോകുന്നത് മമ്മൂട്ടി - മോഹന്‍ലാല്‍ യുദ്ധം!

മലയാള സിനിമയുടെ അണിയറയില്‍ വലിയ പടയൊരുക്കം നടക്കുകയാണ്. നാല്‍പ്പത് വര്‍ഷത്തോളമായി മലയാള ...

news

'അതിന്റെ ദേഷ്യം മമ്മൂട്ടിക്ക് ഇപ്പോഴും തന്നോടുണ്ട്' - ലാൽസലാം വേദിയിൽ സംവിധായകന്റെ തുറന്നു പറച്ചിൽ

മോഹൻലാലിന്റെ സാന്നിധ്യത്തിൽ അമൃത ടി വി നടത്തുന്ന പ്രോഗ്രാമാണ് ലാൽ സലാം. മോഹന്‍ലാലിന്റെ ...

news

മോഹൻലാലിനെ പേടിച്ചിട്ടില്ല, അമൽ നീരദിൽ നിന്നും സന്തോഷ് ശിവനിലേക്ക്; മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാരെ കുറിച്ച് നിർമാതാവ്

വർഷങ്ങൾക്ക് മുമ്പേ പറഞ്ഞു കേൾക്കുന്നതാണ് മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലി മരയ്ക്കാർ ...