'മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമം? മുഖ്യമന്ത്രി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായി' - പല്ലിശ്ശേരി എഴുതുന്നു

നടിയെ ആക്രമിച്ച കേസ്; മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമം?

aparna| Last Modified തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:35 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു ജാമ്യം ലഭിച്ചതോടെ മലയാള സിനിമയിൽ തമ്മിലടി കൂടിയെന്ന് റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടിയേയും ദുൽഖർ സൽമാനേയും തകർക്കാൻ ശ്രമങ്ങൾ നടക്കുന്നതായി പല്ലിശ്ശേരി മംഗളം വാരികയിൽ എഴുതുന്നു.

പല്ലിശ്ശേരിയുടെ എഴുത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: എതിരാളികൾ പോലും സ്നേഹിക്കുന്ന, ആദരിക്കുന്ന വിരലിലെണ്ണാവുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. കഴിഞ്ഞ 38 വർഷമായി മലയാള സിനിമയിൽ ശക്തിദുർഗമായി നിൽക്കുന്ന നടനാണ് മമ്മൂട്ടി. പ്രദർശന ശാലകളിൽ മമ്മൂട്ടിയുടെ വിജയിക്കാത്ത സിനികൾ ഉണ്ടാകും. എന്നാൽ, അത്തരം സിനിമകളിൽ പോലും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന അഭിനയമുഹൂർത്തങ്ങളാണ് മമ്മൂട്ടിയിൽ നിന്നും ലഭിച്ചത്.

നടിയുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരിൽ മമ്മൂട്ടിയേയും മകൻ ദുൽഖറിനേയും മലയാള സിനിമയിൽ നിന്നും ഇല്ലായ്മ ചെയ്യാൻ വേണ്ടി മലയാള സിനിമയിലെ തന്നെ ചിലർ ശ്രമം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അമ്മ സംഘടനയെ കുറിച്ച് പറഞ്ഞു കൊണ്ടാണ് കുറ്റാരോപണം. എന്നാൽ അതല്ല കാരണമെന്നു പലർക്കും അറിയാം. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സംശയ നിഴലിൽ നിൽക്കുന്ന ദിലീപിനെ രക്ഷപെടുത്താൻ മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അതിനു തയ്യാറാക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു മമ്മൂട്ടി എന്നാണ് ദിലീപ് ക്യാമ്പിൽ നിന്നും അറിയാൻ കഴിഞ്ഞത്.

കുടുംബ പ്രേക്ഷകരുടെ നടനും കൈരളി ചെയർമാനുമായ മമ്മൂട്ടിക്ക് മുഖ്യമന്ത്രിയുമായിട്ടുണ്ടെന്ന് പറയപ്പെടുന്ന അടുത്ത ബന്ധം തന്നെയാണ് ദിലീപ് കേസിൽ ഇടപെടണമെന്ന് മമ്മൂട്ടിയോട് പറയാൻ കാരണം. ഒടുവിൽ ദിലിഉഇപ് പലതും തുറന്നു പറയുമെന്ന് ചെറിയരീതിയിൽ ഒരു ഭീഷണി. ആ ഭീഷണിയിലാണ് മമ്മൂട്ടി അടക്കമുള്ളവർ വീണതെന്നും ദിലീപിനു സഹായകരമായ രീതിയിൽ സംസാരിച്ചതെന്നും പറയപ്പെടുന്നു. എന്നാൽ, സംഭവത്തിന്റെ യഥാർത്ഥ രംഗങ്ങൾ കാണേണ്ടി വന്ന മുഖ്യമന്ത്രി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായി.

തെറ്റുകൾ ചെയ്തവർ ആരായാലും ശരി അവർ ശിക്ഷയ്ക്ക് അർഹരാണെന്നും തെളിവുകൾ ഉണ്ടെങ്കിൽ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും പറയുകയുണ്ടായി. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടു. 85 ദിവസം ജയിലിൽ കിടന്നു. അതിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കരുതിയെങ്കിലും നടന്നില്ല. ദിലീപിനെ രക്ഷപെടുത്താൻ ആരൊക്കെയോ ലക്ഷങ്ങൾ വാരിയെറിഞ്ഞ് കളിക്കുകയാണെന്ന പ്രചരണം ശക്തമായി.

ദിലീപിനു ജാമ്യം കിട്ടാതായപ്പോൾ മമ്മൂട്ടി വിചാരിച്ചിരുന്നെങ്കിൽ മുഖ്യമന്ത്രിയെക്കൊണ്ട് ജാമ്യം കിട്ടാനുള്ള വകുപ്പുകൾ ഉണ്ടാക്കാമെന്ന് വിചാരിച്ചവരും കുറവല്ല. എന്തായാലും ദിലീപിന്റെ കാര്യത്തിൽ മമ്മൂട്ടി കളിച്ചെന്ന് ഒരു വാർത്ത ഉണ്ടാക്കാൻ ചിലർക്കു കഴിഞ്ഞു. എങ്കിൽ പിന്നെ മമ്മൂട്ടിയെ മാത്രമല്ല, നടൻ കൂടിയായ ദുൽഖറിനേയും ഇല്ലാതാക്കാനുള്ള ശ്രമത്തിനു തുടക്കംക്കുറിച്ചു.

അതിന്റെ ഫലമായാണ് മമ്മൂട്ടി കായൽ കൈയ്യേറിയെന്ന ആരോപണം. മമ്മൂട്ടിയുറ്റെ ഇമേജ് തകർക്കുന്നതിനൊപ്പം ദുൽഖറിന്റെ സിനിമകൾക്ക് നേരെ വ്യാജമായ പ്രചരണമാണ് അഴിച്ചുവിട്ടിരിയ്ക്കുന്നത്. അതിന്റെ തുടക്കം പറവ മുതൽ ആരംഭിച്ചു. - പല്ലിശ്ശേരി പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :