പറവയിലെ ആ രംഗം സൗബിന്റെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചതാണ്!

തോറ്റപ്പോൾ ക്ലാസ് ലീഡർ ആക്കിയ ഒരു ടീച്ചർ എനിക്കുമുണ്ടായിരുന്നു: സൗബിൻ

aparna| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (17:20 IST)
മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് ഉണ്ണിമായ മലയാള സിനിമയിലേക്ക് എത്തുന്നത്. ഷാഹിറിന്റെ പറവയാണ് ഉണ്ണിമായയുടെ രണ്ടാമത്തെ ചിത്രം. തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയാണ് ഉണ്ണിമായ.

മഹേഷിന്‍റെ പ്രതികാരത്തിൽ എൽദോ അച്ചായന്‍റെ ഭാര്യയായും പറവയിൽ ഇച്ചാപ്പിയുടെ ക്ലാസ് ടീച്ചറായും അഭിനയിച്ച ഉണ്ണിമായ തനിക്ക് കിട്ടിയ രണ്ട് കഥാപാത്രത്തേയും മികച്ചതാക്കി. ഗംഭീര കലാകാരനാണ് സൗബിനെന്ന് ഉണ്ണിമായ പറയുന്നു.

ചിത്രത്തിലെ പോലെ തോറ്റപ്പോൾ ക്ലാസ് ലീഡർ ആക്കിയ ഒരു ടീച്ചർ തനിക്കും ഉണ്ടെന്ന് സൗബിൻ പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണിമായ വ്യക്തമാക്കുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :