ക്രിസ്‌മസിന് മോഹന്‍ലാല്‍ തകര്‍ക്കട്ടെ, മമ്മൂട്ടി പിന്‍‌മാറി!

ക്രിസ്മസിന് മോഹന്‍ലാലിനോട് ഏറ്റുമുട്ടാന്‍ മമ്മൂട്ടിയില്ല!

Mohanlal, Mammootty, The Great Father, Pulimurugan, Jibu Jacob, Meena, മോഹന്‍ലാല്‍, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, പുലിമുരുകന്‍, ജിബു ജേക്കബ്, മീന
Last Modified ചൊവ്വ, 29 നവം‌ബര്‍ 2016 (17:27 IST)
ഓണം മോഹന്‍ലാല്‍ സ്വന്തമാക്കിയത് ‘ഒപ്പം’ എന്ന മെഗാഹിറ്റിലൂടെയായിരുന്നു. പിന്നീട് പുലിമുരുകനിലൂടെ 100 കോടി ക്ലബിലും ഇടം‌പിടിച്ച് ഈ വര്‍ഷത്തിന്‍റെ താരമായി മോഹന്‍ലാല്‍ മാറി. ഇനി ക്രിസ്‌മസിനും മോഹന്‍ലാല്‍ തരംഗം ആവര്‍ത്തിക്കുമെന്നാണ് സൂചന.

ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തുമെന്ന് നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ‘ദി ഗ്രേറ്റ് ഫാദര്‍’ റിലീസ് ജനുവരിയിലേക്ക് മാറ്റി. ജനുവരി 27നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ഫാമിലി ത്രില്ലറാണ്. പൃഥ്വിരാജാണ് നിര്‍മ്മാണം.

ഡബ്ബിംഗിനും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും കൂടുതല്‍ സമയം ആവശ്യമുള്ളതിനാലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടുന്നത്. ചിത്രത്തിന്‍റെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്തുകൊണ്ട് ദി ഗ്രേറ്റ് ഫാദര്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടതില്ലെന്നാണ് പൃഥ്വിരാജിന്‍റെ തീരുമാനം. ഇതോടെ മമ്മൂട്ടിക്ക് ക്രിസ്മസ് റിലീസ് ഉണ്ടാകില്ല.

‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ആണ് ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തുന്ന മോഹന്‍ലാല്‍ സിനിമ. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എം സിന്ധുരാജാണ് തിരക്കഥ.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലിന്‍റെ നായികയായി വീണ്ടും എത്തുന്നു എന്നതും ‘മൈ ലൈഫ് ഈസ് മൈ വൈഫ്’ എന്ന ടാഗ്‌ലൈനും മുന്തിരിവള്ളികളിലേക്ക് കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :