സത്യന്‍- മികവ്,ധീരത, അനുകമ്പ,രസികത്തം

WEBDUNIA|
പളനിയുടെ വളളം ചുഴിയില്‍പ്പെട്ട് താഴുന്ന രംഗത്തിന്‍റേതായിരുന്നു ഷൂട്ടിംഗ്. പെട്ടെന്ന് കടല്‍ക്കാറ്റില്‍പ്പെട്ട് മാസ്റ്റര്‍ ഇരുന്നിരുന്ന വളളവും മറ്റുളളവര്‍ കയറിയിരുന്ന ബോട്ടുകളും തിരമാലകളില്‍പ്പെട്ട് ഏറെ ദൂരം പുറം കടലിലേക്ക് ഒഴുകിപ്പോയി.

കരയില്‍ നിന്നവരും ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ആ ആപല്‍ക്കട്ടത്തില്‍ വാവിട്ട് കരഞ്ഞുപോയി.അവരെല്ലാം മരണത്തിനെ മുഖത്തോടുമുഖം കണ്ട നിമിഷങ്ങളായിരുന്നു. പക്ഷേ സത്യന്‍ മാസ്റ്റര്‍ കുലുങ്ങിയിട്ടില്ല.

ഒടുവില്‍ അനേകം ബോട്ടുകളുടെ സഹായത്തോടെ ഇതിനകം മൈലുകള്‍ക്കപ്പുറമെത്തിയ ബോട്ടുകളെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചപ്പോള്‍ ജീവച്ഛവം പോലെയായിരുന്നവരെ തമാശകള്‍പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു സത്യന്‍ മാസ്റ്റര്‍.

മാരകമായ രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ തെല്ലും കുലുങ്ങാതെ ധീരതയോടെ ജീവിതം നയിച്ച മാസ്റ്റര്‍ അവസാന ദിവസം വരെ വരെ അഭിനയിച്ചു .

ഷൂട്ടിംഗിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും ര്കതസ്രാവമുണ്ടായപ്പോഴും അതു തുടച്ച് കളഞ്ഞിട്ട് അഭിനയം പൂര്‍ത്തിയാക്കാനുളള ചങ്കൂറ്റം മറ്റാര്‍ക്കുമുണ്ടായെന്നുവരില്ല.

അന്നത്തെ കാള്‍ഷീറ്റ് തീരൂംവരെ അഭിനയിച്ചിട്ട് സ്വന്തം കാര്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് ഹോസ്പിറ്റിലിലെത്തി അഡ്മിറ്റായ മാസ്റ്റര്‍ അവിടെവെച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു.

അങ്ങനെ 15-6-1971 ന് ആ കര്‍മ്മധീരന്‍ നമ്മോട് വിട പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :