ദിലീപിനു പിറന്നാള്‍ മധുരം

dilip
PROPRO
ജനപ്രിയനായകന്‍ ദിലീപിന്‍റെ ജന്മദിനമാണ് ഒക്ടോബര്‍ 27. മലയാള സിനിമയില്‍ സമീപകാല സൂപ്പര്‍ ഹിറ്റുകളില്‍ ഭൂരിഭാഗവും സമ്മാനിച്ച ദിലീപ് തന്നെ കൈവിട്ട സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനെന്ന അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ്. ദിലീപിന്‍റെ ആരാധകര്‍ ഇക്കുറി ഗമ്മ്ഭീരന്‍ പോസ്റ്ററുകള്‍ പിറന്നാല്ലാഘോഷത്തിന് അടിച്ചിറക്കിയിട്ടുണ്ട്.


2002 മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നഷ്ടമായത് ശക്തമായ മത്സരത്തിനൊടുവിലാണ്.
നിഴല്‍ക്കുത്തിലെ അഭിനയത്തിലൂടെ ഒടുവില്‍ മികച്ച നടനായപ്പോള്‍ കുഞ്ഞക്കൂനനിലെ കൂനനെ അവിസ്മരണീയമാക്കിയതില്‍ ദിലീപിന് പ്രത്യേക ജൂറി അവാര്‍ഡ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

പക്ഷേ 2006 2007 വര്‍ഷങ്ങള്‍ പൊതുവെ ദിലീപിന് ഗുണകരമായില്ല.ഭാഗ്യദിനമായ ജൂലൈ നാല്‌ മിസ്സായ ശേഷം ദിലീപ്‌ ആകെ വിഷമത്തിലാണ്‌. ജൂലായ് 4 ന് ആ പേരില്‍ ഇറക്കാന്‍ ശ്രമിച്ച പടം പിറ്റേന്നേ ഇറങ്ങിയുള്ളൂ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ബ്ലെസ്സിയുടെ കല്‍ക്കട്ടാന്യൂസിലായിരുന്നു പ്രതീക്ഷ അതു വൈകി. ഓണത്തിനും റംസാനും അതു റിലീസായില്ല .

എന്തായാലും ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല. ബ്ലസിയുടെ ‘കല്‍ക്കട്ടന്യൂസ്‌’ആയിരുന്നു താരത്തിന്‍റെ അടുത്ത പ്രതീക്ഷ. മീരജാസ്മിന്‍ നായികയാകുന്ന ചിത്രം ഓണത്തിന്‌ റിലീസ്‌ ചെയ്യാനായിരുന്നു പദ്ധതി.കോരിച്ചൊരിയുന്ന മഴ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്‌ വൈകിപ്പിച്ചു.

കോടികള്‍ മുടക്കി കൊല്‍ക്കൊത്തയില്‍ സിനിമ ചിത്രീകരിക്കാനെത്തിയ ബ്ലസിക്കും കൂട്ടര്‍ക്കും ഹോട്ടല്‍ മുറിയില്‍ ഇരിക്കേണ്ടി വന്നു. അതോടെ ഓണ റിലീസ്‌ എന്ന സ്വപ്നം പൊലിഞ്ഞു. റംസാന്‌ ചിത്രം തിയേറ്ററില്‍ എത്തിക്കാനായിരുന്നു അടുത്ത പരിപാടി. സിനിമയുടെ കേരളത്തിലുള്ള ഷൂട്ടിങ്ങും വൈകിയതോടെ റംസാനും ദിലീപിന്‌ മിസ്സായി. മാരത്തോണ്‍ ഷൂട്ടിങ്ങ്‌ ഒടുവില്‍ അവസാനിച്ചത്‌ സെപ്തംബര്‍ അവസാനത്തോടെയാണ്‌.

മലയാളത്തിന്‍റെ ആക്ഷന്‍ ഹീറോ ആയിരുന്ന ബാബു ആന്‍റണിയുടെ സഹോദരനും നടനുമായി തമ്പി ആന്‍റണിയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. ദീപാവലി പ്രമാണിച്ച്‌ നവംമ്പര്‍ എട്ടിന്‌ ചിത്രം റിലീസ്‌ ചെയ്യാനാണ്‌ തമ്പി ആന്‍റണിയുടെ ശ്രമം.

ബ്ലസിയുടെ തട്ടകത്തില്‍ നിന്നും ദിലീപ്‌ നേരെ പോകുന്നത്‌ പഴയ കോമി തട്ടകത്തിലേക്കാണ്‌. റാഫി മെക്കാര്‍ട്ടിന്മാര്‍ തിരക്കഥ എഴുതി രാജസേനന്‍ സംവിധാനം ചെയ്യുന്ന ‘റോമിയോ’ ആണ്‌ അടുത്ത ചിത്രം. ഗോപികയാണ്‌ ചിത്രത്തിലെ നായിക.

വിനോദയാത്ര ലയണ്‍ ചക്കരമുത്ത് പച്ചക്കുതിര, ചെസ്സ് എന്നിവയൊന്നും വേണ്ടത്ര ഫലിക്കാതെ പോയി. ജോഷിയുടെ ഡോണ്‍ തവിറ്ടു പൊടിയാവുകയും ചെയ്തു. ചാന്തു പൊട്ടു മാത്രം അല്പം ആശ്വാസമേകി. ടി.വി.ചന്ദ്രനെന്ന സംവിധായകന്‍റെ കഥാവശേഷന്‍ എന്ന സിനിമയില്‍ അര്‍പ്പിച്ച പ്രതീക്ഷ ദിലീപിനെ തുണച്ചില്ല പക്ഷേ റണ്‍വേയും വെട്ടവും ദിലീപിന് തുണയായി.

WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :