ഐ.വി. ശശി : ഫ്രെയിമുകളാകുന്ന ക്യാന്‍വാസ്

മാര്‍ച്ച് 28ന് ഐ വി ശശിയുടെ പിറന്നാള്‍

WEBDUNIA|

നല്ല സിനിമയ്ക്കായി തൃഷ്ണ

തിരക്കഥയുടെ പെരുന്തച്ചന്‍ എം.ടി.യുമായുള്ള കൂട്ടുചേരലിലൂടെയാണ് ശശിയിലെ യഥാര്‍ഥ സംവിധായകന്‍റെ മാറ്റ് മാലോകരറി യുന്നത്. "തൃഷ്ണ'യില്‍ തുടങ്ങി "അക്ഷരങ്ങള്‍', "ആള്‍ക്കൂട്ടത്തില്‍ തനിയെ', "ആരൂഡം', "അനുബന്ധം'... അങ്ങനെ എത്രയോ ചിത്രങ്ങ ള്‍.
"അഭയം തേടി' വരെ നീളുന്ന ആ കൂട്ടായ്മയില്‍ വിരിഞ്ഞ ഏറ്റവും ശ്രദ്ധേയമായ സിനിമ പക്ഷേ, "ഉയരങ്ങളില്‍' ആണ്. സ്ക്രിപ്റ്റില്‍ എം.ടി.യുടെ കൈയ്യൊപ്പും സാക്ഷാത്കാരത്തില്‍ ശശിയുടെ മുദ്രയും വ്യക്തായി പതിഞ്ഞ ഒരപൂര്‍വ ചിത്രമായിരുന്നു അത്.

പത്മരാജന്‍റെ തിരക്കഥയില്‍ സംവിധാനം ചെയ്ത ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, കൈകേകി, കാണാമറയത്ത് തുടങ്ങി യവയെല്ലാം ശശിയുടെ ചലച്ചിത്ര ജീവിതത്തിലെ മണിമുത്തുകളായി.

ആക്ഷന്‍റെ അപാരത

മലയാളത്തില്‍ പല ട്രെന്‍ഡുകള്‍ക്കും തുടക്കമിട്ട ഐ.വി. ശശി തന്നെയാണ് മലയാളത്തില്‍ ആക്ഷന്‍ ചിത്രങ്ങള്‍ക്കും പുതിയ മാനം ന ല്‍കിയത്.

മലയാളത്തില്‍ ക്ഷോഭിക്കുന്ന യുവത്വം എന്ന നായകസങ്കല്‍പ്പം ആദ്യമായി അവതരിപ്പിച്ച "ഇതാ ഇവിടെവരെ'യും "തുഷാര'വും "തടാക'വും മുതല്‍ "ഏഴാം കടലിനക്കരെ'യും, , അമേരിക്ക അമേരിക്കയും 1921 ഉം വരെ നീളുന്നു അത്.

"തുഷാര'ത്തിലൂടെ രതീഷിനെ ആക്ഷന്‍ നായകനായി അവതരിപ്പിച്ച ശശിയുടെ "അതിരാത്ര'യും "ആവനാഴി'യുമൊക്കെയാണ് മമ്മൂട്ടിക്ക് അത്തരമൊരു പ്രതിച്ഛായ നല്‍കിയത്. ഉയരങ്ങളിലൂടെ മോഹന്‍ലാലിനെയും ആക്ഷന്‍നായകനാക്കി.

ഒട്ടൈറെ രചയിതാക്കളെ രംഗത്തു കൊണ്ടുവന്ന ഐ.വി. ശശിയുടെ "ദേവാസുരം' രഞ്ജിത് എന്ന തിരക്കഥാകൃത്തിനു സമ്മാനിച്ച താരപീഠം ചരിത്രം മാത്രം.

ഷെറീഫിനെയും ദാമോദരനെയും അവതരിപ്പിച്ച അതേ മാനസികാവസ്ഥയോടെ തന്നെ "വര്‍ണപ്പകിട്ടി'ലൂടെ ബാബു ജനാര്‍ദ്ദനനെയും, "ഈ നാട് ഇന്നലെ വരെ'യിലൂടെ വി.എസ്.നൗഷാദിനെയും അവതരിപ്പിക്കാന്‍ ശശി ധൈര്യം കാട്ടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :