അസിന് 23

WEBDUNIA|
പിന്നീട് തമിഴിലും തെലുങ്കിലുമുള്ള മുന്‍ നിര നായകന്മാരോടൊപ്പം അസിന്‍ അഭിനയിച്ചു. സൂര്യ, വിജയ്, വിക്രം, അജിത്. ഇപ്പോള്‍ അജിതിനോടൊപ്പമാണ് വരലരുവില്‍ അഭിനയിക്കുന്നത്.

വിജയിനോടൊപ്പം പോക്കിരി, അജിതിനോടൊപ്പം ആള്‍വാര്‍, കമലഹാസനോടൊപ്പം ദശാവതാരം, സൂര്യയോടൊപ്പം ചെന്നൈയില്‍ ഒരു മഴക്കാലം എന്നീ സിനിമകളില്‍ അസിനിപ്പോള്‍ അഭിനയിക്കുന്നു.

സൂര്യയോടൊപ്പം സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അസിനെ വിളിച്ചെങ്കിലും ജ്യോതികയ്ക്ക് പ്രാധാന്യമുള്ള ചിത്രമായതുകൊണ്ട് അതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്. പിന്നീട് ഭൂമികാ ചൗളയാണ് ഈ വേഷം അഭിനയിച്ചത്.

ഗജിനിയിലെ അഭിനയത്തിന് അസിന്‍ ഫിലിം ഫെയറിന്‍റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടുകയുണ്ടായി. ഒട്ടേറെ പരസ്യ ചിത്രങ്ങളില്‍ അസിന്‍ അഭിനയിക്കുന്നുണ്ട്. പാരച്യൂട്ട്, ക്ളോസപ്പ്, ഫാന്‍റ, ഫെയര്‍ എവര്‍ എന്നിവയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അസിനിപ്പോള്‍.

അഭിനയ രംഗത്ത് എത്തുന്നതിനു മുമ്പ് അസിന്‍ പാര്‍ട്ട് ടൈം മോഡലും ചെറിയ തോതില്‍ ഒരു ബിസിനസ്സുകാരിയുമായിരുന്നു. ഇപ്പോള്‍ മണി രത്നത്തിന്‍റെ സ്റ്റേജ് ഷോയിലും അസിന്‍ പങ്കെടുക്കുന്നുണ്ട്.

എറണാകുളത്തെ സെന്‍റ് തെരേസാസ് കോളേജില്‍ ബി.എ ഇംഗ്ളീഷിന് പഠിച്ചുതുടങ്ങുമ്പോഴാണ് അസിന്‍ നടിയായി മാറുന്നത്. ഇപ്പോള്‍ ചെന്നൈയിലെ ഹരിംഗ്ടണ്‍ റോഡിലുള്ള വീട്ടിലാണ് താമസം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :