അസിന് 23

WEBDUNIA|
സത്യന്‍ അന്തിക്കാടിന്‍റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ ചെറിയൊരു വേഷത്തിലാണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത് - 2001 ല്‍. അത് ബോക്സോഫീസില്‍ വിജയമാകാത്തതു കൊണ്ടോ എന്തോ, ബോബന്‍റെ സഹോദരിയായി അഭിനയിച്ച അസിനെ ആരും ശ്രദ്ധിച്ചില്ല.

അമ്മ നന്നാ ഓ തമില അമ്മായി എന്ന തെലുങ്കു ചിത്രത്തില്‍ രവി തേജയോടൊപ്പം തമിഴ് പെണ്ണായി അഭിനയിച്ചാണ് അസിന്‍ സിനിമാ രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റുന്നത്.

തമിഴില്‍ അസിന്‍ കരാറൊപ്പിട്ട പല ചിത്രങ്ങളും വേണ്ടെന്നു വയ്ക്കുകയോ വൈകുകയോ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയോ ചെയ്തപ്പോള്‍ അസിന്‍ ഒരു അപശകുനമായി പലരും കാണാന്‍ തുടങ്ങിയിരുന്നു.

ഉള്ളംകെടുക്കുമേ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും അസിന്‍റെ ആദ്യ തെലുങ്ക് ചിത്രമായ അമ്മ നന്നാ ഓ തമില അമ്മായി യുടെ തമിഴ് റീമേക്കായ എം.കുമരന്‍ സണ്‍ ഓഫ് മഹാലക്സ്മി എന്ന ചിത്രമാണ് ആദ്യം തമിഴില്‍ പുറത്തിറങ്ങിയത്.

ഈ ചിത്രമാകട്ടെ 2004 ല്‍ കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. പിന്നെ അസിന് തമിഴില്‍ വെറുതേയിരിക്കേണ്ടിവന്നിട്ടില്ല. സൂര്യയോടൊപ്പം അഭിനയിച്ച ഗജിനി തമിഴിലും തെലുങ്കിലും ഒരേ സമയത്താണ് റിലീസായത്. ഇതും രണ്ടു ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :