അസിന് 23

WEBDUNIA|
തെന്നിന്ത്യയിലെ പ്രമുഖ യുവനായിക അസിന്‍ തോട്ടുങ്കലിന്‍റെ 23-ം പിറന്നാളാണിന്ന്. 1985 ഒക്ടോബര്‍ 26 ന് കൊച്ചിയിലാണ് അസിന്‍ ജനിച്ചത്.

ഗജിനി എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡ്ഡിലും അസിന്‍ അരങ്ങേറ്റം കുറിക്കുകയാണ്.ഗജിനി വാസ്തവത്തില്‍ അസിന്‍റെ മികച്ച തമിഴ് ചിത്രമായ. 2005 ല്‍ സൂര്യയോടൊപ്പം അഭിനയിച്ച ഗജിനിയുടെ റീമേക്ക് ഒന്നുമല്ല ഇത്.

തെലുങ്കിലെ വരലരു എന്ന ആക്ഷന്‍ കോമഡി ചിത്രം അസിനെ തെന്നിന്ത്യയിലെ സുപ്രധാന താരമാക്കി മാറ്റിയിരിക്കുകയാണ് .കഴിഞ്ഞ വര്‍ഷം തമിഴില്‍ ‘പോക്കിരി’ ‘വേല്‍’ഈവര്‍ഷം ദശാവതാരം എന്നീചിത്രങ്ങളില്‍ വേഷമിട്ടു.2009 ഇറങ്ങുന്ന ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

തിരുവല്ലക്കാരി നയന്‍ താര സിനിമയിലെത്തുന്നതുവരെ അസിന്‍ തമിഴകവും തെലുങ്കു ദേശവും അടക്കി വാഴുകയായിരുന്നു എന്നു പറയാം.

സംസ്കൃതം, ഇംഗ്ളീഷ് വാക്കുകളുടെ മിശ്രണത്തിലൂടെയാണ് അസിന്‍ എന്ന അപൂര്‍വമായ പേരുണ്ടായത്. നിഷേധ ശബ്ദത്തിലുള്ള ഇല്ലാത്ത എന്നര്‍ത്ഥം വരുന്ന സംസ്കൃതത്തിലെ 'അ" യും പാപം അല്ലെങ്കില്‍ ദോഷം എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ളീഷ് വാക്ക് ''സിന്‍"" ഉം ചേര്‍ന്നപ്പോള്‍ വിശുദ്ധ, പാപമില്ലാത്തവള്‍ എന്നര്‍ത്ഥം വരുന അസിനായി. അസിനെ സംസ്കൃതത്തില്‍ വേണമെങ്കില്‍ അനഖ എന്ന് വിളിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :