എന്‍.എഫ് :അഭിനയമികവിന്‍റെ ആകാശദൂത്

ആകാശദൂതിലെ കേശവന്‍....പത്രത്തിലെ വിശ്വനാഥന്‍ ....

NF Varghese
WEBDUNIA|
File
മലയാളികള്‍ ഒരു പക്ഷെ എന്‍.എഫ് വര്‍ഗീസിനെ മറന്ന് പോയെന്നിരിക്കും. പക്ഷേ, ഈ കഥാപാത്രങ്ങള്‍ എന്നും ഉജ്ജ്വലമായ തിളക്കത്തോടെ പ്രേക്ഷകരുടെ മനസില്‍ ജീവിക്കും.

ചുരുങ്ങിയകാലം കൊണ്ട് നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ട് അകാലത്തില്‍ അന്തരിച്ച അഭിനയ പ്രതിഭയാണ് എന്‍.എഫ് വര്‍ഗീസ്.

എന്‍.എഫിന്‍റെ ചരമവാര്‍ഷികമാണ് ജൂണ്‍ 19.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയിലിരിക്കെ മിമിക്രി വേദിയിലൂടെയാണ് എന്‍.എഫ് സിനിമയിലെത്തുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് മിഖാലേയലിന്‍റെ സന്തതികള്‍, ഡോ. ഹരിശ്ഛന്ദ്ര തുടങ്ങിയ ടി.വി. പരമ്പരകളില്‍ എന്‍.എഫ് അഭിനയിച്ചു.

മിമിക്രി ട്രുപ്പുകളില്‍ ഒന്നിച്ചുണ്ടായിരുന്ന സിദ്ദിഖ്-ലാല്‍മാര്‍ സിനിമയിലെത്തി സൂപ്പര്‍ സംവിധായകരായിട്ടും എന്‍.എഫിനെ അവഗണിച്ചു. ആ വേദന മനസില്‍ തിങ്ങി നില്‍ക്കുമ്പോഴാണ് സിബി മലയിലിന്‍റെ ഒരു ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആകാശദൂത്!

മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ആകാശദൂതില്‍ കൂടിയാണ് വര്‍ഗീസ് സിനിമയിലെത്തുന്നത്. നേരത്തെ സത്യന്‍ അന്തിക്കാടിന്‍റെ പപ്പന്‍ പ്രിയപ്പെട്ട പപ്പനിലും മറ്റും മുഖം കാണിച്ചിട്ടുണ്ടെങ്കിലും എന്‍.എഫിലെ മികച്ച നടനെ പുറത്ത് കൊണ്ടുവന്നത് ആകാശദൂതിലെ കേശവന്‍ എന്ന കഥാപാത്രമാണ്.

ആകാശദൂത് കണ്ടിറങ്ങിയ സ്ത്രീ പ്രേക്ഷകര്‍ കേശവനെ വെറുത്തെങ്കില്‍ അത് എന്‍.എഫ്. വര്‍ഗീസിന്‍റെ വിജയങ്ങളുടെ തുടക്കമായിരുന്നു.

പിന്നീട് സല്ലാപം, സമുദായം, ഈ പുഴയും കടന്ന്, സ്ഫടികം, നരസിംഹം, രാവണപ്രഭൂ, നന്ദനം, ലേലം, ആകാശഗംഗ, ക്രൈം ഫയല്‍, വല്യേട്ടന്‍ തുടങ്ങി നൂറിലധികം ചിത്രങ്ങള്‍. ജോസ് തോമസ് സംവിധാനം ചെയ്ത സുന്ദരപുരുഷനായിരുന്നു വര്‍ഗീസിന്‍റെ നൂറാമത്തെ ചിത്രം.

എന്‍.എഫിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്ന് വിലയിരുത്തുന്നത് ജോഷി സംവിധാനം ചെയ്ത പത്രം എന്ന സിനിമയിലെ വിശ്വനാഥനെയാണ്. രണ്‍ജി പണിക്കര്‍ ഉള്‍ക്കരുത്തിന്‍റെ എരിവും തീയും നല്‍കി സൃഷ്ടിച്ചെടുത്ത ആ കഥാപാത്രമായി വര്‍ഗീസ് വെള്ളിത്തിരയില്‍ ജീവിച്ചു. മലയാളികള്‍ക്ക് നടുക്കമുളവാക്കുന്ന ഒരു ഓര്‍മ്മയാണ് പത്രത്തിലെ വിശ്വനാഥന്‍.

ഫാന്‍റം, ഒന്നാമന്‍, നന്ദനം എന്നീ ചിത്രങ്ങളിലാണ് അവസാനകാലത്ത് എന്‍.എഫ് അഭിനയിച്ചത്. മുഴങ്ങുന്ന ശബ്ദത്തോടെ നിറയുന്ന അഭിനയചാതുരിയില്ലാത്ത വര്‍ഷങ്ങളാണ് കടന്നു പോയത്. റോസിയാണ് എന്‍.എഫിന്‍റെ ഭാര്യ. മക്കള്‍ - സോഫി, സോണി, സുമിത, സൈര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ ...

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആറ് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോടു ...

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്
എമ്പുരാനിലെ വര്‍ഗീയവാദിയായ കഥാപാത്രം മുന്നയെ പോലെ ഉള്ളവര്‍ സഭയിലെ ബിജെപി ബെഞ്ചുകളില്‍ ...

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം ...

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍
മ്യാന്‍മറിലെ ഭൂചലനത്തില്‍ മരണസംഖ്യ 2056 ആയി. രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍ ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി ...

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍
വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി ...