മെഡി.,എഞ്ചി.എന്‍ട്രന്‍സ് ഫലം ഇന്ന്

തിരുവനന്തപുരം| WEBDUNIA|
2007ലെ മെഡിക്കല്‍-എന്‍ജിനീയറിംഗ് പ്രവേശനപരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച രാവിലെ പതിനൊന്നിന് പി. ആര്‍.ചേംബറില്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

പരീക്ഷാ ഫലം വെബ് സൈറ്റുകളില്‍ പതിനൊന്ന് മണിക്ക് ശേഷം ലഭ്യമാകുമെന്ന് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ വെളിപ്പെടുത്തി :

2007 ഏപ്രില്‍ 23, 24, 25 തീയതികളിലായിരുന്നു പ്രവേശന പരീക്ഷ നടന്നത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ 22.3 ശതമാനം വിദ്യാര്‍ത്ഥികള്‍ കൂടുതലാണ് പരീക്ഷയെഴുതിയിട്ടുള്ളത്

1,00,037 പേരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുതിയത്.ന്നത്. ഇതില്‍ ഇതില്‍ 87,086 പേര്‍ എഞ്ചിനീയറിങ്ങിനും 72,205 പേര്‍ മെഡിക്കല്‍ പ്രവേശനത്തിനും പരീക്ഷയെഴുതി അതേ സമയം 59,376 പേര്‍ രണ്ടു പരീക്ഷകളും എഴിതിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :