സൂര്യ എന്നും ഒരു പുതിയ ജ്യോതികയെ കണ്ടെത്തുന്നു!

WEBDUNIA|
PRO
നടന്‍ സൂര്യയെപ്പറ്റി എന്നെങ്കിലും ഒരു ഗോസിപ് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അത് അന്ന്, ജ്യോതികയുമൊത്തുള്ള പ്രണയകാലത്തായിരിക്കും. അതിനിപ്പുറമോ അപ്പുറമോ ഏതെങ്കിലും പെണ്‍കുട്ടിയുടെ പേര് ചേര്‍ത്ത് സൂര്യയെപ്പറ്റി ഒരു ഗോസിപ് പരന്നിട്ടില്ല. തികഞ്ഞ ഫാമിലി മാന്‍ ആണ് അദ്ദേഹം.

ഭാര്യയുടെ പേരുപോലും പറയാനിഷ്ടപ്പെടാത്തവര്‍ക്കിടയില്‍ വ്യത്യസ്ഥനാണ്. ജ്യോതികയെക്കുറിച്ച്, തന്‍റെ ‘ജോ’യെക്കുറിച്ച് എത്ര വാചാലനായാലും അദ്ദേഹത്തിന് മടുക്കാറില്ല. ഇപ്പോള്‍ത്തന്നെ, ‘സിങ്കം2’ പൂര്‍ത്തിയാക്കി മലേഷ്യയില്‍ നിന്ന് ചെന്നൈയില്‍ മടങ്ങിയെത്തിയിരിക്കുകയാണ് സൂര്യ. ഇനി മേയ് മാസത്തില്‍ ലിങ്കുസാമിയുടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും. അതിനിടയിലുള്ള കുറച്ചുദിവസം പൂര്‍ണമായും കുടുംബത്തിന് വേണ്ടി നീക്കിവച്ചിരിക്കുകയാണ് കോടികള്‍ വിലയുള്ള താരം.

“ജ്യോതികയ്ക്കൊപ്പമുള്ള ഓരോ ദിവസവും ഞാന്‍ ആസ്വദിക്കുന്നു. യഥാര്‍ത്ഥത്തില്‍, എല്ലാ ദിവസവും ഞാന്‍ ഒരു പുതിയ ജോയെ കണ്ടെത്തുകയാണ്. എന്‍റെ ജീവിതം രസകരവും സാഹസികവുമായി മാറുന്നത് അതുകൊണ്ടാണ്” - സൂര്യ പറയുന്നു.

സൂര്യയ്ക്കും ജ്യോതികയ്ക്കും രണ്ട് മക്കളാണ്. ദിയയും ദേവും. ദിയ തന്നേപ്പോലെയാണെങ്കില്‍ ദേവ് ജ്യോതികയുടെ ഫോട്ടോ കോപ്പിയാണെന്ന് പറയുന്നു സൂര്യ. കുട്ടികള്‍ക്കൊപ്പം ടെറസില്‍ കളിക്കുകയും അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കുകയും അവരെ പാര്‍ക്കിലും ബീച്ചിലുമൊക്കെ കൊണ്ടുപോകുകയും ചെയ്ത് കുടുംബജീവിതം മികച്ച അനുഭവമാക്കി മാറ്റുകയാണ് സൂര്യ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :