സീരിയല്‍ നടിയുടെ അറസ്റ്റ്: ഉന്നതര്‍ കുടുങ്ങും

കണ്ണൂര്‍| WEBDUNIA|
PRO
PRO
പെണ്‍‌വാണിഭത്തിന് പ്രേരിപ്പിച്ചതിന് സീരിയല്‍ നടിയെ അറസ്റ്റുചെയ്ത സംഭവത്തില്‍ ഉന്നതര്‍ കുടുങ്ങുമെന്ന് സൂചന. പിടിയിലായ യുവതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് പ്രമുഖ സിനിമാ പ്രവര്‍ത്തകരുടെയും വ്യവസായികളുടെയും നമ്പറുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ഏതുതരത്തിലുള്ള ബന്ധമാണ് നടിക്കുള്ളതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

പെണ്‍‌വാണിഭ സംഘത്തില്‍ ഉന്നതരായ ചിലര്‍ കണ്ണികളാണെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ വലയിലാക്കാനാണ് പൊലീസിന്റെ ശ്രമം. അറസ്റ്റിലായ സീരിയല്‍ നടി മമ്പറം മൈലുള്ളി മൊട്ട സ്വദേശിനിയുമായ ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍നിന്ന് പൊലീസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്വകാര്യ സ്‌ഥാപനത്തിലെ ജോലിക്കാരിയെ അനാശാസ്യത്തിനു പ്രേരിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ഗ്രീഷ്മ അറസ്റ്റിലായത്. സീരിയലില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന്‌ ചോദിച്ചായിരുന്നു നടി ജൂവലറി ജോലിക്കാരിയെ ആദ്യം സമീപിച്ചത്‌. യുവതി താല്‍പര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞുവെങ്കിലും ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തി.

തന്നോടൊപ്പം രണ്ടോ മൂന്നോ ദിവസം വന്നാല്‍ ഇരുപതിനായിരമോ മുപ്പതിനായിരമോ രൂപവരെ സമ്പാദിക്കാമെന്നാണ് പറഞ്ഞത്‌. പെണ്‍കുട്ടിക്ക്‌ നല്ല കസ്‌റ്റമേഴ്‌സിനെ നല്‍കാമെന്നും നടി പറഞ്ഞു. പെണ്‍വാണിഭ സംഘത്തില്‍ കുടുക്കാന്‍ ശ്രമിച്ച സീരിയല്‍ നടി അറസ്‌റ്റില്‍. കണ്ണൂര്‍ സ്വദേശിനിയായ സീരിയല്‍ നടിയാണ്‌ അറസ്‌റ്റിലായത്‌.

പെണ്‍കുട്ടി സഹപ്രവര്‍ത്തകരോട് ഈ വിവരം പറഞ്ഞതിനേ തുടര്‍ന്ന്‌ നയപരമായി ഇവരെ വിളിച്ചുവരുത്തി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. അനാശാസ്യ പ്രവര്‍ത്തനത്തിന്‌ പ്രേരിപ്പിക്കുക, അശ്ലീല സംഭാഷണം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ്‌ സീരിയല്‍ നടിക്കു മേല്‍ ചുമത്തിയിരിക്കുന്നത്‌.

പെണ്‍വാണിഭ സംഘത്തില്‍പ്പെട്ടതാണ് ഈ സീരിയല്‍ നടിയെന്നാണ് സൂചന. പണം വാഗ്ദാനം ചെയ്ത് ഇവര്‍ ഇതിനു മുന്‍പും പെണ്‍കുട്ടികളെ പെണ്‍വാണിഭ സംഘത്തില്‍ക്കുടുക്കിയതായി ആരോപണമുണ്ട്. ഇതു സംബന്ധിച്ച അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :