സൂര്യനെല്ലി: കുര്യന്‍ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് കമല്‍നാഥ്

ന്യൂഡല്‍ഹി| WEBDUNIA| Last Modified ഞായര്‍, 24 ഫെബ്രുവരി 2013 (16:12 IST)
PRO
സൂര്യനെല്ലിക്കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് പാര്‍ലമെന്‍്ററി കാര്യമന്ത്രി കമല്‍നാഥ്. കേസില്‍ 16 വര്‍ഷം മുമ്പ് സുപ്രിംകോടതി പി ജെ കുര്യനെ കുറ്റമുക്തനാക്കിയതാണ്. ഇടതുപാര്‍ട്ടികള്‍ക്ക് വേണമെങ്കില്‍ കുര്യനെ ബഹിഷ്കരിക്കാവുന്നതാണ്.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയക്കളികള്‍ പാര്‍ലമെന്‍്റില്‍ അനുവദിക്കില്ലെന്നും കമല്‍ നാഥ് പറഞ്ഞു. അതിന് താന്‍ വഴങ്ങുകയുമില്ലെന്നും കമല്‍നാഥ് പറഞ്ഞു. സിഎന്‍എന്‍-ഐബിഎന്‍ ചാനലിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍നാഥ്.

സ്ത്രീ സുരക്ഷാ നിയമം ശക്തമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കവേ കുര്യന്‍ രാജ്യസഭ ഉപാധ്യക്ഷനായിരുന്ന സഭയെ നിയന്ത്രിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് കുര്യന്‍ ചെയറിലുണ്ടെങ്കില്‍ നിയന്ത്രിക്കുന്നതില്‍ എന്താണ് തെറ്റ്. ഇവിടെ ധാര്‍മ്മികതയുടെയോ ഔചിത്യത്തിന്റെയോ പ്രശ്‌നം ഉദിക്കുന്നില്ലെന്നും കമല്‍നാഥ് പറഞ്ഞു.

ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച വിവാദ പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മാപ്പപേക്ഷിച്ചിട്ടില്ലെന്നും കമല്‍നാഥ് പറഞ്ഞു. ഷിന്‍ഡെ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ബിജെപി അത് അംഗീകരിച്ചു. 'ഖേദം' എന്നവാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. ഒരിക്കല്‍ പറഞ്ഞകാര്യം മാറ്റിപ്പറയാന്‍ താന്‍ തയ്യാറല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :