Biju|
Last Modified ശനി, 26 ഏപ്രില്‍ 2014 (18:09 IST)
‘ട്രാഫിക്’ സംവിധാനം ചെയ്ത രാജേഷ് പിള്ള കുറച്ചുകാലമായി ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിന്റെ തിരക്കിലായിരുന്നു. ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതോടെ പുതിയ മലയാള ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് രാജേഷ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി മോട്ടോര്‍സൈക്കിള്‍ ഡയറീസ്, മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ രാജേഷ് പിള്ള നേരത്തേ അനൌണ്സ് ചെയ്തിരുന്നു. എന്നാല്‍ അവയൊന്നും തല്ക്കാലം ചെയ്യുന്നില്ല എന്നാണ് അറിയുന്നത്. രാജേഷ് പിള്ള അടുത്തതായി ഒരുക്കുന്ന മലയാളചിത്രത്തിന്റെ പേര് ‘മിലി’ എന്നാണ്.
അമല പോള്‍ ആണ് മിലിയിലെ നായിക. നിവിന്‍ പോളി നായകനാകുന്ന ഈ സിനിമ നായികാപ്രാധാന്യമുള്ള ഒരു റൊമാന്റിക് എന്റര്ടെയ്നറായിരിക്കും.
എഡിറ്റര്‍ മഹേഷ് നാരായണന് ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് മിലി. ഗോപി സുന്ദറും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് സംഗീതം.
മൈല്‍സ്റ്റോണ്‍ സിനിമാസ് നിര്‍മ്മിക്കുന്ന മിലിയുടെ ചിത്രീകരണം മേയ് ആദ്യവാരം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.