രജനീകാന്തിന്റെ വില്ലന്‍ ഈച്ച സുദീപ്

WEBDUNIA|
PRO
PRO
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ഈച്ച സുദീപ് എത്തുന്നു. രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കൊച്ചൈടിയാനില്‍ വില്ലനാകുന്നത് കന്നഡ നടന്‍ സുദീപാണ്. ഈച്ച എന്ന ചിത്രത്തിലൂടെ ഏറെ പ്രശസ്തനായ സുദീപ് ശക്തമായ വേഷത്തെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈച്ചയ്ക്കു ശേഷം അവസരങ്ങള്‍ ഏറെ വന്നെങ്കിലും ഇനി നല്ല വേഷത്തിലല്ലാതെ അഭിനയിക്കില്ലെന്ന തീരുമാനത്തിലായിരുന്നു സുദീപ്.

തമിഴില്‍നിന്നും ഏറെ അവസരങ്ങള്‍ സുദീപിനെ തേടിയെത്തുന്നതായാണ് റിപ്പോര്‍ട്ട്. കത്തിക്ക് ശേഷം വിജയ് നായകനാകുന്ന ചിത്രത്തില്‍ സുദീപ് ഒരു പ്രധാന കഥാപാത്രമാകും. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാന്റസി പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :