വിജയ്‌യുടെ ‘കത്തി‘ക്ക് ഒരു കോടിയുടെ വമ്പന്‍ സെറ്റ്

WEBDUNIA|
PRO
PRO
വിജയ്‌‌യുടെ ഏറ്റവും പുതിയ ചിത്രമായ '‘കത്തി‘ക്ക് ഒരു കോടിയുടെ വമ്പന്‍ സെറ്റ്. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്സ്‌ സീന്‍ ചിത്രീകരിക്കുന്നതിനു വേണ്ടി ചെന്നൈയില്‍ വമ്പന്‍സെറ്റ് ഒരുക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള സെറ്റിനു വേണ്ടി ചെലവായത് ഒരുകോടി രൂപയാണ്.

വിജയ്‌യും ചിത്രത്തിലെ വില്ലന്‍ നീല്‍നിതിന്‍മുകേഷും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്‌. 'കത്തി'യുടെ ഫസ്റ്റ് ലുക്ക് ഏപ്രില്‍14നു പുറത്തു വരുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് പുറത്തുവിടും.

ഈയിടെ 'കത്തി'യില്‍ നായകന്‍ വിജയ്‌യും നായിക സാമന്തയും തമ്മിലുള്ള ഒരു ഗാനരംഗം ഹൈദരാബാദിലെ ഒരു ഫ്ലൈ ഓവറില്‍വച്ച് ചിത്രീകരിച്ചിരുന്നു. അതിനു വേണ്ടി 6 മണിക്കൂര്‍ നേരത്തേക്കാണ് റോഡ്‌ മുഴുവന്‍ ബ്ലോക്ക്‌ ചെയ്തത്.

ഇപ്പോള്‍ ഹൈദരാബാദിലെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ സംഘം ഇനി ചെന്നൈയില്‍ചിത്രത്തിന്റെ ബാക്കി ഭാഗങ്ങള്‍ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ്. ദീപാവലി റിലീസ് ആയി 'കത്തി' തിയേറ്ററുകളിലെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :