പൃഥ്വിരാജിനെ ബോക്സറാക്കാന്‍ ആരുണ്ട്? കഥയുണ്ടാക്കാന്‍ സിനിമാക്കാര്‍ പരക്കം‌പായുന്നു!

Madhavan, Siva Karthikeyan, Prithviraj, Salman Khan, Mammootty, മാധവന്‍, ശിവ കാര്‍ത്തികേയന്‍, പൃഥ്വിരാജ്, സല്‍മാന്‍ ഖാന്‍, മമ്മൂട്ടി
Last Modified ശനി, 23 ജനുവരി 2016 (17:57 IST)
ശിവ കാ‍ര്‍ത്തികേയന്‍ ബോക്സറായി അഭിനയിച്ച് ഹിറ്റായ തമിഴ് ചിത്രമാണ് മാന്‍ കരാട്ടേ. മാധവന്‍ ഇപ്പോള്‍ തമിഴിലും ഹിന്ദിയിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോക്സറായി അഭിനയിക്കുന്നു. മലയാളത്തിന്‍റെ അഭിമാനതാരം പൃഥ്വിരാജിനും ബോക്സറായി അഭിനയിക്കാന്‍ മോഹം.

ബോക്സിംഗ് വിഷയമാകുന്ന ഒരു ചിത്രത്തില്‍ നായകനാകണമെന്ന ആഗ്രഹമാണ് പൃഥ്വി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. റോക്കി എന്ന ഇംഗ്ലീഷ് സിനിമ കുട്ടിക്കാലത്ത് കണ്ടതുമുതല്‍ ഈ ആഗ്രഹം ഉദിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു.

ആളുകള്‍ വിചാരിക്കുന്നതുപോലെ മസില്‍ ബില്‍ഡിംഗ് ഈസിയായ ഒരു കാര്യമല്ലെന്നും എട്ടുമണിക്ക് ഷൂട്ടിംഗുള്ളപ്പോള്‍ താന്‍ നാലുമണിക്കുണര്‍ന്ന് ഏഴുമണിവരെ ജിമ്മില്‍ ചെലവഴിച്ചിട്ടുണ്ടെന്നും പൃഥ്വി വെളിപ്പെടുത്തുന്നു.

മസില്‍ ബില്‍ഡിംഗിന്‍റെ കാര്യത്തില്‍ തനിക്ക് ഏറ്റവും ബഹുമാനം തോന്നിയിട്ടുള്ളത് സല്‍മാന്‍ ഖാനോടാണെന്നും പൃഥ്വിരാജ് പറയുന്നു.

ബോക്സറായി അഭിനയിക്കാന്‍ പൃഥ്വിരാജിന് ആഗ്രഹമുണ്ടെന്നറിഞ്ഞ് സംവിധായകരും തിരക്കഥാകൃത്തുക്കളും അത്തരമൊരു കഥയുണ്ടാക്കാന്‍ പരക്കം പായുന്നതായാണ് ഇപ്പോള്‍ മോഡിവുഡിലെ അടക്കിപ്പിടിച്ച വര്‍ത്തമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :