മോഹന്‍ലാലിനെപ്പോലെ തന്നെയാണ് പൃഥ്വി, റോക്ക് ‘ന്‍ റോളിലെ ലാലിനെപ്പോലെ!

Mohanlal, Prithviraj, James And Alice, Mammootty, Sujith, Drishyam, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയിംസ് ആന്‍ഡ് ആലീസ്, മമ്മൂട്ടി, സുജിത്, ദൃശ്യം
Last Modified ബുധന്‍, 20 ജനുവരി 2016 (17:17 IST)
പൃഥ്വിരാജ് ചിത്രകാരനാകുന്നു. ഒരു നാടോടിയുടെ മനസുള്ളവന്‍, അതിലുപരി ഒരു കാമുകന്‍! പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജയിംസ് ആന്‍ഡ് ആലീസ്’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജിന്‍റെ ഈ വ്യത്യസ്ത കഥാപാത്രം.

പൃഥ്വിയുടെ അപ്പിയറന്‍സിലും വ്യത്യാസമുണ്ടാകും. മുടിനീട്ടി പോണിടെയ്‌ല്‍ സ്റ്റൈലില്‍ കെട്ടിയിട്ടാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാല്‍ ‘റോക്ക് ന്‍ റോള്‍’ എന്ന ചിത്രത്തില്‍ ഈ ഗെറ്റപ്പില്‍ വന്നിരുന്നു. സിനിമ ഹിറ്റായില്ലെങ്കിലും മോഹന്‍ലാലിന്‍റെ ആ സ്റ്റൈല്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. പൃഥ്വിയുടെ ഈ ലുക്കും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്. (മോഹന്‍ലാലിനെപ്പോലെ നല്ലൊരു മനുഷ്യനാണ് പൃഥ്വിരാജ് എന്ന് അടുത്തിടെ മണിയന്‍‌പിള്ള രാജു പറഞ്ഞിരുന്നു. ഇനി ലുക്കിലും മോഹന്‍ലാലിനെപ്പോലെ വരികയാണ് യുവ സൂപ്പര്‍താരം!)

വേദിക നായികയാകുന്ന ഈ സിനിമ ഒരു ഗംഭീര ലവ് സ്റ്റോറിയാണ് പറയുന്നതെന്നാണ് സൂചന. ഇടുക്കിയിലെ വിവിധ പ്രദേശങ്ങളില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടരുകയാണ്.

ഡോ. എസ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന സിനിമയുടെ സംഗീതം ഗോപീസുന്ദറാണ്. ധാര്‍മ്മിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :