പൃഥ്വിയും വേദികയും പള്ളിയില്‍, അതൊരു വിവാഹമാണോ?

Prithviraj, Vedhika, James And Alice, Sujith Vasudev, പൃഥ്വിരാജ്, വേദിക, ജയിംസ് ആന്‍ഡ് ആലീസ്, സുജിത്ത് വാസുദേവ്
Last Modified വെള്ളി, 22 ജനുവരി 2016 (20:35 IST)
‘ജയിംസ് ആന്‍ഡ് ആലീസ്’ കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജയിംസ് ആന്‍ഡ് ആലീസ്’ ഒരു ലവ് സ്റ്റോറിയാണ് പറയുന്നത്. ഈ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു ചിത്രകാരനായാണ് അഭിനയിക്കുന്നതെന്നാണ് സൂചന. ഒരു നാടോടിയുടെ മനസുള്ളവന്‍, അതിലുപരി ഒരു കാമുകന്‍!

പൃഥ്വിയുടെ അപ്പിയറന്‍സിലും വ്യത്യാസമുണ്ടാകും. മുടിനീട്ടി പോണിടെയ്‌ല്‍ സ്റ്റൈലില്‍ കെട്ടിയിട്ടാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്. നായികയാകുന്ന ഈ സിനിമയ്ക്ക് ഇടുക്കിയിലെ വിവിധ പ്രദേശങ്ങളും ലൊക്കേഷനാണ്.

ഡോ. എസ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതുന്ന സിനിമയുടെ സംഗീതം ഗോപീസുന്ദറാണ്. ധാര്‍മ്മിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ജയിംസ് ആന്‍ഡ് ആലീസിന്‍റെ ചിത്രീകരണത്തിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പൃഥ്വിയും വേദികയും ഒരു പള്ളിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. അതൊരു വിവാഹത്തിന്‍റെ ചിത്രീകരണമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :