ഞാന്‍ തൃപ്തനാണ്, ഓണ്‍‌ലൈന്‍ നിരൂപകരോട് സഹതാപം: ബാലചന്ദ്രമേനോന്‍

ബാലചന്ദ്രമേനോന്‍, ഞാന്‍ സംവിധാനം ചെയ്യും, മോഹന്‍ലാല്‍, ദിലീപ്, മൊയ്തീന്‍
Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (20:06 IST)
വലിയ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള നിരൂപണങ്ങളാണ് ഓണ്‍‌ലൈന്‍ മീഡിയകളില്‍ നിറയുന്നത്. എന്നാല്‍ സിനിമ കാണുകപോലും ചെയ്യാത്തവരാണ് പല നിരൂപണങ്ങളുടെയും പിന്നിലെന്ന അഭിപ്രായവുമായി ബാലചന്ദ്രമേനോനും രംഗത്തെത്തിക്കഴിഞ്ഞു. താന്‍ തൃപ്തനാണെന്നും ഒട്ടേറെ പോസിറ്റീവ് അഭിപ്രായങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും മേനോന്‍ പറയുന്നു.

ചിത്രത്തിന്‍റെ റിലീസിന് ശേഷം ബാലചന്ദ്രമേനോന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

"ഞാന്‍ സംവിധാനം ചെയ്യും" എന്ന എന്റെ ചിത്രം റിലീസ് ആയതിനു ശേഷം എന്റെ ആദ്യത്തെ പോസ്റ്റ്‌ ആണിത്....
അല്‍പ്പനേരം ചുറ്റുവട്ടത്തെ വര്‍ത്തമാനങ്ങള്‍ ഒന്ന് ശ്രദ്ധിക്കുകയായിരുന്നു .....കൊള്ളാം നല്ല രസമുണ്ട് ....
സാഭിമാനം പറയട്ടെ....
ഞാന്‍ തികച്ചും സംതൃപ്തനാണ്. ചിത്രം കണ്ടവര്‍ നിറഞ്ഞ മന്നസ്സോടെ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു ....
ഗൂഗിളില്‍ അങ്ങിങ്ങ് കണ്ട ചില അനധികൃത നിരൂപകരെ സൌകര്യപൂര്‍വം മറക്കുന്നു...ഈ ഒളിയമ്പ് കരിമരുന്നു പ്രയോഗങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള എനിക്ക് അവരോട്‌ സഹതപിക്കാനെ കഴിയൂ. വഴിയോരത്തെ മതിലില്‍ ആര്‍ക്കും എഴുതി കൈയക്ഷരം നന്നാക്കാം... നടക്കട്ടെ ...
ഒരു കുടുംബചിത്രത്തിന്റെ വിജയം നിങ്ങള്‍ കുടുംബങ്ങളെ ആശ്രയിച്ചാണ്. നിങ്ങള്‍ കുടുംബമായി ആദ്യദിവസങ്ങളില്‍ വന്നാല്‍ മാത്രമേ അത് വിജയിക്കൂ... 'മേനോന്റെ പടം കൊള്ളാമെന്നു കേട്ടു... സാവകാശം ഒന്ന് പോയി കാണണം' എന്ന നിലപാടെടുക്കരുത്.... അത് സിനിമയെ തളര്‍ത്തും... അതുകൊണ്ട് ഈ പോസ്റ്റ്‌ വായിക്കുന്ന എന്റെ ഫേസ് ബുക്ക്‌ മിത്രങ്ങള്‍ ഇന്നുമുതല്‍ "ഞാന്‍ സംവിധാനം ചെയ്യും" എന്ന ചിത്രം കുടുംബസമേതം കാണുന്ന കാര്യം സജീവമായി പരിഗണിക്കണം.... ഈ സിനിമയുടെ കഥാ ചര്‍ച്ചയില്‍ പങ്കെടുത്ത നിങ്ങള്‍ ഈ ചിത്രം കണ്ടിട്ട് എന്ത് പറയുന്നു എന്നറിയാന്‍ എനിക്ക് പ്രത്യേക താല്പ്പര്യമുണ്ട്.....
ചിത്രം നേരിട്ട് കാണുക...... നേരിട്ട് എന്നെ ഫേസ്ബുക്കിലൂടെ അറിയിക്കുക.....
that's ALL your honour !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :