ഇനി അഭിനയിക്കില്ലെന്ന് ചിരഞ്ജീവി!

ചിരഞ്ജീവി
PROPRO
ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ക്രൌഡ് പുള്ളറായ നടന്‍, സാക്ഷാല്‍ ചിരഞ്ജീവി സിനിമയില്‍ നിന്ന് വിരമിക്കുന്നു. മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സിനിമയില്‍ നിന്ന് വിരമിക്കുന്നത് എന്നാണ് ചിരഞ്ജീവി പറയുന്നത്. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചിരഞ്ജീവി ഇത് വെളിപ്പെടുത്തിയത്.

അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ -

‘സിനിമയെന്റെ സ്വന്തം വീടാണ്. രാഷ്ട്രീയമാവട്ടെ ഞാന്‍ പുതിയതായി താമസം തുടങ്ങിയിരിക്കുന്ന വീടും. കല്യാണം കഴിഞ്ഞ് പറഞ്ഞയയ്ക്കുന്ന പെണ്‍‌കുട്ടികളെ നോക്കുക. പിതാവിന്റെ വീട് എത്ര സുന്ദരമായാലും സൌകര്യമുള്ളതായാലും കല്യാണം കഴിച്ചുകൊടുത്താല്‍ പെണ്‍‌കുട്ടികള്‍ക്ക് പിന്നെയെല്ലാം ഭര്‍ത്താവിന്റെ വീടാണ്. അതേ അവസ്ഥയാണ് എനിക്കും. എനിക്കിനി പഴയ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ആവില്ല.’

‘ഇതുമാത്രമല്ല. ഒരാള്‍ക്ക് രണ്ട് കുതിരകളുടെ മേല്‍ സവാരി ചെയ്യാന്‍ പറ്റില്ല. അതുപോലെ തന്നെ ഞാനും. രണ്ട് ജോലികള്‍ ഒരേസമയം ശ്രദ്ധിക്കാന്‍ എനിക്ക് പറ്റില്ല. ഇനിയെന്റെ മുഴുവന്‍ സമയ ജോലി രാഷ്ട്രീയമാണ്. സിനിമയില്‍ ഇനി ഞാന്‍ അഭിനയിക്കില്ല’

‘പ്രജാരാജ്യം പാര്‍ട്ടിയെ ബലപ്പെടുത്തി ആന്ധ്രാപ്രദേശില്‍ ഭരണം പിടിക്കലാണ് എന്റെ ലക്‌ഷ്യം. ഇതിനിടയില്‍ സിനിമയില്‍ അഭിനയിച്ച് സമയം കളയുന്നത് ന്യായീകരിക്കാന്‍ പറ്റില്ല.’

‘അടുത്തിടെ ഒരു ഓഡിയോ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ‘ഒരു കൂടി ചെയ്താലെന്താ?’ എന്ന് ഞാന്‍ തമാശയ്ക്ക് ചോദിക്കുകയുണ്ടായി. ഇപ്പോഴത്തെ മാനസികനില അനുസരിച്ച് ഇനി ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല. എങ്കിലും ഭാവി പൂര്‍ണമായും നമ്മുടെ കയ്യിലല്ലെന്നും ഞാന്‍ പറയട്ടെ.’

WEBDUNIA| Last Modified വ്യാഴം, 2 ജൂലൈ 2009 (16:26 IST)
‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘തീവണ്ടി എഞ്ചിന്‍’ ചിഹ്നം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പമാണ് പാര്‍ട്ടിക്ക് പരാജയ കാരണമായത്. പാര്‍ട്ടിക്ക് പുതിയ ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദയസൂര്യനോ കുടയോ ആണ് ചിഹ്നമായി ഞങ്ങള്‍ ആവശ്യപ്പെടുന്നത്.’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :