ശോഭനയുടെ സിനിമാജീവിതത്തിന് 25!

ജോയ്സ്

PROPRD
നൃത്തം ഇഷ്‌ടപ്പെടുന്ന ഒരുപാടു പേരെ പ്രതീക്ഷിച്ച് ശോഭന ‘കലാര്‍പ്പണ’യുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. തന്‍റെ ചലച്ചിത്ര ജീവിതത്തിന് 25 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും, ജീവിതവ്രതമായ നൃത്തത്തോടൊപ്പമാണ് ശോഭനയുടെ മനസും ശരീരവും.

1984ല്‍ ‘ഏപ്രില്‍ 18’ലൂടെ അഭിനയ ജീവിതത്തിന് കൊളുത്തിയ തിരി 2009ല്‍ തന്‍റെ നാല്പത്തിമൂന്നാം വയസ്സില്‍ 25 വര്‍ഷം പിന്നിട്ട് സാഗര്‍ ഏലിയാസ് ജാക്കിയിലെത്തി നില്‍ക്കുമ്പോഴും ഈ അഭിനേത്രിയുടെ മനസ് നൃത്തത്തില്‍ അര്‍പ്പിച്ചിരിക്കുകയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയില്‍ തുടങ്ങിയ നൃത്താഭ്യാസം ഇപ്പോള്‍ ‘കലാര്‍പ്പണ’യില്‍ നൃത്തം അഭ്യസിപ്പിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.

ലളിത, പദ്മിനി, രാഗിണിമാരുടെ ഈ പിന്‍‌ഗാമി നൃത്തത്തിന്‍റെ വഴിയില്‍ ജീവിതം ഉഴിഞ്ഞുവെച്ചതില്‍ അത്ഭുതത്തിന് സ്ഥാനമില്ല. അഭിനയ ജീവിതത്തില്‍ നിരവധി അംഗീകാരങ്ങളും, അവാര്‍ഡുകളും ശോഭനയെ തേടിയെത്തിയിട്ടുണ്ട്.
WEBDUNIA|
1994ല്‍ ഫാസലിന്‍റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. നടി രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രെണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2002ല്‍ ശോഭനയ്ക്ക് രണ്ടാമത്തെ ദേശീയ അവാര്‍ഡും ലഭിച്ചു. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്‍‌നിര്‍ത്തി ഇന്ത്യാ സര്‍ക്കാര്‍ ശോഭനയെ 2006 ജനുവരിയില്‍ പദ്മശ്രീ പട്ടം നല്‍കി ആദരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :