Last Updated:
വെള്ളി, 13 ജൂണ്‍ 2014 (16:48 IST)
പ്രശസ്ത ഗായകന് മുഖേഷിന്റെ ചെറുമകനാണ് ഹിന്ദിനടന്‍ നീല്‍ നിതിന്‍ മുഖേഷ്. എന്നാല്‍ ഈ വിലാസമൊന്നും സിനിമയിലെ ആദ്യനാളുകളില്‍ തനിക്ക് സഹായമൊന്നും ചെയ്തില്ലെന്നാണ് നീല്‍ നിതിന്റെ തുറന്നുപറച്ചില്‍.
അഭിനയിക്കാന്‍ വേണ്ടി നിര്‍മ്മാതാക്കളുടെ വീടിനുമുമ്പില്‍ യാചകനെപ്പോലെ നിന്നിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. "ഞാന്‍ എല്ലാ നിര്‍മ്മാതാക്കളുടെയും വീട്ടില്‍ പോകും. അവരോട് അവസരങ്ങള്‍ക്കായി യാചിക്കും" - പത്തുവര്‍ഷം മുമ്പുള്ള ആ കാലം ഒരു പൊതുചടങ്ങില്‍ വച്ചാണ് നീല്‍ നിതിന്‍ മുഖേഷ് വെളിപ്പെടുത്തിയത്.
എല്ലാവരും എന്നെ കാണുമ്പോള്‍ അഭിവാദ്യം ചെയ്യും. ഓ! നീ മുഖേഷിന്റെ ചെറുമകനാണല്ലേ എന്ന് ചോദിക്കും. പക്ഷേ ആരും എനിക്ക് അവസരം മാത്രം തന്നില്ല. 19 വയസുമുതല്‍ ഞാന്‍ അവസരങ്ങള്‍ക്കായി അലഞ്ഞു - നീല്‍ നിതിന്‍ വെളിപ്പെടുത്തുന്നു.
2007ല്‍ ജോണി ഗദ്ദര്‍ എന്ന ചിത്രത്തിലൂടെയാണ് നീല്‍ നിതിന്‍ മുഖേഷ് ഹിന്ദിസിനിമയില്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് ന്യൂയോര്‍ക്ക്, ജയില്‍, ലാഫംഗേ പരിന്ദേ, 7 ഖൂന് മാഫ്, പ്ലെയേഴ്സ്, ഷോര്‍ട്ട് കട്ട് റോമിയോ തുടങ്ങിയ ഹിറ്റ് സിനിമകള്‍.
ഇപ്പോള്‍ എ ആര് മുരുഗദോസ് സംവിധാനം ചെയ്യുന്ന 'കത്തി' എന്ന തമിഴ് ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിക്കുകയാണ് നീല്‍ നിതിന്‍ മുഖേഷ്.