മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം; നിര്‍മ്മിക്കാന്‍ മമ്മൂട്ടിക്ക് താല്‍പ്പര്യമില്ല!

ശനി, 24 ഡിസം‌ബര്‍ 2016 (12:27 IST)

Widgets Magazine
Mammootty, Udaykrishna, Mohanlal, Pulimurugan, Antony, Shaji Kailas, മമ്മൂട്ടി, ഉദയ്കൃഷ്ണ, മോഹന്‍ലാല്‍, പുലിമുരുകന്‍, ആന്‍റണി, ഷാജി കൈലാസ്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാന്‍ നേരത്തേ തിരക്കഥാകൃത്ത് ആലോചിച്ചിരുന്നു. മാഗസിനുകളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ ഇതുസംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പ്രൊജക്ട് നിശ്ചലാവസ്ഥയിലാണ്.
 
“മമ്മൂക്ക നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. മമ്മൂക്ക എനിക്ക് അഡ്വാന്‍സും തന്നു. അതില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു പ്രധാന താരങ്ങള്‍. പക്ഷേ അന്ന് അത് നടന്നില്ല. ആ സിനിമയുടെ സ്ക്രിപ്റ്റ് അന്നേ പൂര്‍ത്തിയാക്കിയതാണ്” - വെള്ളിനക്ഷത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഉദയ്കൃഷ്ണ വ്യക്തമാക്കി. 
 
പിന്നെ എന്താണ് സംഭവിച്ചത്? ആ തിരക്കഥ എവിടെയാണ്? അതിനും ഉദയ്കൃഷ്ണ മറുപടി നല്‍കുന്നു. 
 
“അന്ന് ലാലേട്ടന്‍ അത് കേട്ടിട്ടില്ലായിരുന്നു. അടുത്തിടെ ലാലേട്ടന്‍ ആ സ്ക്രിപ്റ്റ് കേട്ടു. വളരെ ഇഷ്‌ടമായി. ഉടനെ ചെയ്യാമെന്ന് അദ്ദേഹം പറയുകയും ചെയ്തു” - എങ്കില്‍ പിന്നെ എന്താണ് തടസം? അത്രയും വലിയ ഒരു പ്രൊജക്ട് എന്തിന് വച്ചുതാമസിപ്പിക്കണം? ഉദയ്കൃഷ്ണയില്‍നിന്നുതന്നെ കേള്‍ക്കാം: 
 
“പക്ഷേ ഇപ്പോള്‍ മമ്മൂക്കയ്ക്ക് അത് നിര്‍മ്മിക്കാന്‍ താല്‍പ്പര്യമില്ല. അങ്ങനെ അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഒരു സംവിധായകന്‍റെ റിസ്ക് അറിയാവുന്നതുകൊണ്ട് ഞാനും മിണ്ടാതെയിരിക്കുന്നു” - ഉദയ്കൃഷ്ണ വ്യക്തമാക്കി. 
 
മറ്റൊരു പുലിമുരുകനാകാന്‍ സാധ്യതയുള്ള ഒരു പ്രൊജക്ടാണ് അണിയറയില്‍ ഇപ്പോള്‍ നിശ്ചലാവസ്ഥയില്‍ തുടരുന്നത്. ആ തിരക്കഥയ്ക്ക് എന്നെങ്കിലും മോചനമുണ്ടാകുമോ? അത് സ്ക്രീനില്‍ വെള്ളിടി തീര്‍ക്കുമോ? 
 
“ഞാന്‍ ആ പ്രൊജക്ടിനേക്കുറിച്ച് നന്നായി പ്രിപ്പയേര്‍ഡ് ആണ്. ആദ്യം മുതല്‍ അവസാനം വരെ എന്‍റെ മനസില്‍ സംഗതി കിടപ്പുണ്ട്” - ഉദയ്കൃഷ്ണയുടെ മറുപടിയില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാം.

ഉള്ളടക്കത്തിന് കടപ്പാട്: വെള്ളിനക്ഷത്രംWidgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഒരൊറ്റ ദിവസം കൊണ്ട് പുലിമുരുകനെ പൊട്ടിച്ച് 'ദംഗൽ'

സമീപകാലത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചലനം തീർത്ത സിനിമ ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും ...

news

മമ്മൂട്ടിയും ദിലീപും ഒന്നു കരുതിയിരിക്കുന്നത് നല്ലതാ!...

കമാലുദ്ദീന്‍ മുഹമ്മദ് മജീദെന്ന കൊടുങ്ങല്ലൂരുകാരന്‍ തന്റെ പേര് കമല്‍ എന്നാക്കിയത് ...

news

താൻ മനോഹരമായി പാടിയ ആ പാട്ടിന്റെ ഫൈനൽ ഓഡിയോ കേട്ട് ഞെട്ടിത്തരിച്ച് പോയി ഗാനഗന്ധർവൻ!

സംഗീത ലോകത്തെ അതുല്യ പ്രതിഭകളാണ് എ ആർ റഹ്മാനും യേശുദാസും. രണ്ട് പേരുടെയും ഗാനങ്ങളെ ...

news

സൗത്ത് ഇന്ത്യയിൽ കളക്ഷനിൽ മൂന്നാം സ്ഥാനത്ത് പുലിമുരുകൻ!

മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടിലെ പുലിമുരുകൻ പല സിനിമകളുടേയും കളക്ഷൻ തകർത്ത് ഇപ്പോഴും ...

Widgets Magazine