മമ്മൂട്ടിയും ദിലീപും ഒന്നു കരുതിയിരിക്കുന്നത് നല്ലതാ!...

കമലിന്റെ വിധി മമ്മൂട്ടിയ്ക്കുണ്ടാകുമോ?

aparna shaji| Last Modified ശനി, 24 ഡിസം‌ബര്‍ 2016 (10:50 IST)
കമാലുദ്ദീന്‍ മുഹമ്മദ് മജീദെന്ന കൊടുങ്ങല്ലൂരുകാരന്‍ തന്റെ പേര് കമല്‍ എന്നാക്കിയത് സിനിമാക്കാരനാകാന്‍ വേണ്ടിയായിരുന്നു. അത്രയും വലിയ പേര് സിനിമാക്കാരന് ചേര്‍ന്നതല്ലെന്ന തോന്നല്‍ അദ്ദേഹത്തിന് എപ്പോഴെങ്കിലും ഉണ്ടായിക്കാണും. ദേശീയ ഗാനാലാപന വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി നിലപാടെടുത്തപ്പോൾ അതിനെതിരെ രോഷാകുലനായിക്കൊണ്ടായിരുന്നു കമാലുദ്ദീൻ പ്രതികരിച്ചത്. ഇതായിരുന്നു കമലിൽ നിന്നും കമാലുദ്ദീനിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി. ഒന്നുമല്ലെങ്കിലും ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ ആയി അഭിനയിച്ച ഒരു ദേഹമല്ലിയോ? എന്നായിരുന്നു റഫീഖ് അഹമ്മദ് ചോദിച്ചത്.

കമലിനെതിരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾക്കെതിരെ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും
ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായകൻ ആഷിക് അബുവും റഫീഖ് അഹമ്മദിന്റെ നിലപാടിനോട് അനുകൂല അവസ്ഥയായിരുന്നു പുലർത്തിയത്. കമല്‍ എന്ന പേരു സ്വീകരിച്ച് മലയാളത്തിലും ഹിന്ദിയിലും തമിഴിലുമായി നാല്‍പ്പതിലധികം സിനിമകള്‍ സംവിധാനം ചെയ്തു കമാലുദ്ദീന്‍. പ്രമുഖ സംവിധായകരായ പ്രിയദര്‍ശനും മേജര്‍ രവിയും കമലിന്റെ ആക്ഷേപത്തിന് ഇരയായി.
സ്വന്തം പേര് മറച്ച് വെച്ച് മറ്റൊരു പേരിൽ സിനിമകൾ ചെയ്തത് ചിലരെയെങ്കിലും പ്രകോപനത്തിന് കാരണമായിട്ടുണ്ട്.

കമലിന്റെ പേര് അന്വേഷിച്ച് പോയവർക്കിടയിലാണ് മമ്മൂട്ടിയും ദിലീപും ഒക്കെ ജീവിക്കുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയും ദിലീപും ഒക്കെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാണെന്ന് ചിലർ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. മുഹമ്മദ് കുട്ടിയെന്ന തലയോലപ്പറമ്പുകാരന്‍ മമ്മൂട്ടിയെന്ന പേരില്‍ മെഗാസ്റ്റാറായത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുമല്ലെങ്കില്‍ കൊടുങ്ങല്ലൂരുകാരന്‍ തന്നെയായ കുഞ്ഞാലു കൊച്ചുമൊയ്ദീന്‍ എന്ന അനുഗ്രഹീത കലാകാരന്‍ ബഹദൂര്‍ എന്ന പേരില്‍ സിനിമയിൽ നിറഞ്ഞ് നിന്നതും ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരൻ ദിലീപ് ആയി പ്രേക്ഷകരുടെ ജനപ്രീയ നായകനായി നിറഞ്ഞ് നിൽക്കുന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :