കൈകള്‍ സുന്ദരമായി കാത്തുസൂക്ഷിക്കാം, ഇങ്ങനെ

ചെന്നൈ, ബുധന്‍, 25 മാര്‍ച്ച് 2015 (16:29 IST)

Widgets Magazine

മുഖസൌന്ദര്യം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ എന്തൊക്കെ സാഹസങ്ങള്‍ ചെയ്യും. കാലിന്റെ സൌന്ദര്യം കാത്തുസൂക്ഷിക്കാനും നന്നായി സമയം മെനക്കെടുത്താറുണ്ട്. എന്നാല്‍, മുഖവും കാലും സുന്ദരമാക്കാന്‍ ഉപയോഗിക്കുന്ന കൈകളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെയാണ് നാം ചെയ്യാറുള്ളത്. കൈകളും സുന്ദരമാക്കാം, അല്പം ശ്രദ്ധിച്ചാല്‍. ചില പൊടിക്കൈകള്‍ ഇതാ,
 
1. രൂക്ഷതയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ എല്ലായ്‌പോഴും കൈയുറകള്‍ ഉപയോഗിക്കുക. ഓരോതവണയും കൈ കഴുകിയ ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക.
 
2. പച്ചച്ചീരയുടെ ചാറും കാരറ്റ് നീരും കൂട്ടിച്ചേര്‍ത്ത് പതിവായി കൈകളില്‍ പുരട്ടുന്നത് ചര്‍മ്മം മൃദുവാക്കും.
 
3. രക്തചന്ദനവും രാമച്ചവും ചേര്‍ത്ത് അരച്ചു കുഴമ്പു രൂപത്തിലാക്കി പനിനീരില്‍ ചാലിച്ച് കൈകളില്‍ പുരട്ടുക.
 
4. ഒരു ടേബിള്‍ സ്പൂണ്‍ കാച്ചാത്ത പാലില്‍ ബദാം പരിപ്പിട്ട് അരച്ച് കുഴമ്പു രൂപത്തിലാക്കി കൈകളില്‍ പുരട്ടുന്നതും കൈകളുടെ സൌന്ദര്യം വര്‍ദ്ധിപ്പിക്കും.
 
5. അല്പം കടലമാവെടുത്ത് ചെറുനാരങ്ങനീരും തിളപ്പിക്കാത്ത പാലുമായി കലര്‍ത്തി മിശ്രിതമുണ്ടാക്കുക. കൈകളില്‍ പുരട്ടി അല്പസമയത്തിനു ശേഷം കഴുകിക്കളയുക.
 
6. കറ്റാര്‍ വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങു നീരിലോ കുക്കുമ്പര്‍ ജ്യൂസിലോ കലര്‍ത്തി കൈകളില്‍ പുരട്ടാം. ഇത് സണ്‍സ്ക്രീനിന്റെ ഗുണം ചെയ്യും.
 
7. ചെറുനാരങ്ങാനീരും പാല്‍പ്പൊടിയും തേനും കലര്‍ത്തി ഒരു മിശ്രിതമുണ്ടാക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കൈ സൌന്ദര്യം കാല് മുഖം Hand Beauty Leg Face

Widgets Magazine

സ്ത്രീ

news

ബലാത്സംഗം വര്‍ദ്ധിക്കുന്നു; ഒപ്പം അത് തടയാനുള്ള ചര്‍ച്ചകളും

രാജ്യത്ത് ബലാത്സംഗം തടയാന്‍ എന്തൊക്കെ മാര്‍ഗങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തണമെന്ന ആലോചന ...

news

കാല്‍ സുന്ദരമാക്കാം; വലിയ മെനക്കേടില്ലാതെ

സുന്ദരിയായി നടക്കാന്‍ ഇഷ്‌ടമില്ലാത്ത ആരാണ് ഉള്ളത്. സൌന്ദര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ...

news

ആണോ പെണ്ണോ? ആരാണ് ശരി?

മാറിയ കാലഘട്ടത്തില്‍ ഈ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം സ്ത്രീ സമൂഹം ഇപ്പോള്‍ ...

news

ഇന്ന് അന്താരാഷ്‌ട്ര വനിതാദിനം; ഡൂഡില്‍ ഒരുക്കി ഗൂഗിളും

ഇന്ന് അന്താരാഷ്‌ട്ര വനിതാദിനം. സ്ത്രീ സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ വളരെ പിന്നിലെന്ന് ...

Widgets Magazine