മദ്യപാനം നിയന്ത്രിക്കാം

PTIPTI
വെറുതെ ഒരു രസത്തിനാണ് പലരും മദ്യപാനം തുടങ്ങുന്നത്. ഇത് ശരീരത്തിന് ഹാനികരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് മദ്യപാനം തുടങ്ങുന്നതും. കുറച്ച് ദിവസം കഴിയുമ്പോള്‍ മദ്യം കുടിക്കാതിരിക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. കൂടുതല്‍ മദ്യം കുടിക്കാനും പ്രേരണ ഉണ്ടാകുന്നു.

ക്രമേണ മദ്യത്തിന് അടിമകളാകുന്ന ഇവര്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ ഭാരമായി മാറുന്നു. ഇതില്‍ നിന്ന് മോചനം നേടണമെങ്കില്‍ ബോധപൂര്‍വമായ ശ്രമവും നിയന്ത്രണവുമൊക്കെ ആവശ്യമാണ്.

മദ്യത്തില്‍ അടങ്ങിയിട്ടുള്ള ഈതൈല്‍ ആള്‍ക്കഹോള്‍ മനുഷ്യ രക്തത്തില്‍ പെട്ടെന്ന് തന്നെ ലയിച്ച് ചേരും. ശരീരത്തിലെ എല്ലാ ഭാഗത്തും എത്താന്‍ പിന്നെ അധിക നേരം വേണ്ട. ഇത് മൂലം നാ‍ഡീ വ്യവസ്ഥകള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. മദ്യത്തിന് അടിമയാകുന്ന വ്യക്തിക്ക് പ്രതികരണ ശേഷിയും നഷ്ടമാകുന്നു.

WEBDUNIA| Last Modified ചൊവ്വ, 8 ജൂലൈ 2008 (12:52 IST)
തുടര്‍ച്ചയായ മദ്യപാനം ശരീരത്തിലെ പ്രധാന ഭാഗങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. കരള്‍, മസ്തിഷ്കം, ഹൃദയം, വൃക്ക എന്നീ അവയവങ്ങളെ ആണ് പ്രധാനമായും ബാധിക്കുക. ഇതില്‍ തന്നെ കരളിനാണ് മുഖ്യമായും തകരാര്‍ സംഭവിക്കുക. തുടര്‍ച്ചയായ മദ്യപാനം കരള്‍ വീക്കത്തിന് കാരണമാകും. ഒരിക്കല്‍ ഇതുണ്ടായാല്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക പ്രയാസമാണ്. ആമാശയത്തില്‍ അമിതമദ്യപാനം മൂലം ദഹനസംബന്ധമായ തകരാര്‍ സംഭവിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :