നടുവേദനയ്ക്ക് ആയുര്‍വേദം

PTIPTI
ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗമാണ് നടുവേദന. നടുവേദനയ്ക്ക് സ്തീ- പുരുഷ വ്യത്യാസമില്ലെങ്കിലും ഈ രോഗത്തിന്‍റെ പിടിയില്‍ പെട്ട് കഷ്ടപ്പെടുന്നവരില്‍ അധികവും മധ്യവയസ്കകളായ സ്ത്രീകളാണ്. ഈ ആധുനിക യുഗത്തില്‍ ജോലിത്തിരക്കിന്‍റെയും ഫാഷന്‍റെയും പിടിയില്‍ പെട്ട ധാരാളം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു. ആയുര്‍വേദ ചികിത്സാ രീതി ഇതിന് ഫലപ്രദമാണ്.

അലോപ്പതിയില്‍ നടുവേദനയ്ക്ക് താല്‍ക്കാലിക ശമനം മാത്രം നല്‍കുന്ന ചികിത്സാരിതികളും ഔഷധങ്ങളാണ് ഉള്ളത്. എന്നാല്‍, ആയുര്‍വേദത്തില്‍ ഏത് തരം നടുവേദനയും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. ആയുര്‍വേദത്തില്‍ നടുവേദനയ്ക് കടീഗ്രഹം എന്നാണ് പറയുന്നത്. നടുവേദന അനുഭവപ്പെടുന്ന ഭാഗത്ത് ഉഴുന്ന് മാവ് കുഴച്ച് വലയമുണ്ടാക്കി അതില്‍ നിശ്ചിതചൂടില്‍, നിശ്ചിത സമയം രോഗാവസ്ഥയ്ക്കുതകുന്ന ഒന്നോ അതില്‍ കൂടുതലോ തൈലങ്ങള്‍ യോജിപ്പിച്ച് നടത്തുന്ന ചികിത്സാ രീതിയാണിത്. ഇതിലൂടെ നടുവേദനയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് ആയുര്‍വേദം പറയുന്നത്.

കാരണങ്ങള്‍

കഠിനമായ ഭാരം ചുമക്കുന്നവരും ദീര്‍ഘനേരം ജോലി ചെയ്യുന്നവരും സ്ഥിരമായി ബസ് യാത്ര നടത്തുന്നവരും ഹൈ ഹീത്സ് ചെരുപ്പ് ഉപയോഗിക്കുന്നവരും ഫോം‌മെത്തയില്‍ ഉറങ്ങുന്നവരും നടുവദനയ്ക്ക് ഇരയാകാറുണ്ട്.

അസ്ഥിശോഷണം, അസ്ഥിയെ ബാധിക്കുന്ന ക്ഷയം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ നട്ടെല്ലിലെ പേശികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട് വാതരോഗങ്ങള്‍ എന്നിവയും നടുവേദനയ്ക്ക് കാരണമാകുന്നു.

ഗര്‍ഭപാത്ര രോഗങ്ങള്‍ ഉള്ളവരിലും ഗര്‍ഭപാത്രം നീക്കം ചെയ്തവരിലും നടുവേദന ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

ആര്‍ത്തവവവിരാമത്തിന് ശേഷമാണ് പലപ്പോഴും സ്ത്രീകളില്‍ നടുവേദന കലശലാകുന്നത്.

ഗര്‍ഭ നിരോധന ഔഷധങ്ങള്‍ കഴിക്കുന്നവരിലും വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കും ഗര്‍ഭഛിദ്രത്തിനും വിധേയമായാവരിലും നടുവേദന വരുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.

WEBDUNIA| Last Modified ചൊവ്വ, 15 ഏപ്രില്‍ 2008 (18:22 IST)
ഗര്‍ഭാശയം, അണ്ഡാശയം, കുടല്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന അണുബാധയും രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :