ചുമയോ? പരിഹാരമുണ്ട്

SKPPTI
സാധാരണ ജനങ്ങളെ ബാധിക്കുന്നതാണ് ചുമയും തൊണ്ടയടപ്പും മറ്റും. സംസാരിക്കാനും മറ്റും ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍
ചുമ ഒരു രോഗമല്ല. ശ്വാസനാളത്തില്‍ എന്തെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകുമ്പോഴാണ് സാധാരനഗതിയില്‍ ചുമ ബാധിക്കുന്നത്.

ആയുര്‍വേദത്തില്‍ ചുമയ്ക്ക് കാസ രോഗം എന്നാണ് അറിയപ്പെടുന്നത്. വാത ദോഷം അധികരിക്കുമ്പോഴാണ്
ചുമ ബാധിക്കുന്നത്. എന്നാല്‍, പിത്ത ദോഷവും കഫ ദോഷവുമധികരിക്കുന്നത് കൊണ്ടും ചുമ ഉണ്ടാകാം.

അഞ്ച് തരം ചുമയെ കുറിച്ച് ആയുര്‍വേദത്തില്‍ വിവരിക്കുന്നുണ്ട്. വതജ, പിത്തജ, കഫജ, ഷടജ, എന്നിവയാണ് അത്.

വതജ ആണ് ബാധിച്ചതെങ്കില്‍ ചെറിയ തോതില്‍ കഫം ഉണ്ടാകും. തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെടാം. ആണ് ബാധിച്ചതെങ്കില്‍ മഞ്ഞ നിറത്തില്‍ കഫവും അതില്‍ രക്തത്തിന്‍റെ അംശവും കാണാന്‍ സാധ്യതയുണ്ട്.കഫജയില്‍ കട്ടിയുള്ള കഫം പുറത്ത് പോകും.

വാത ദോഷം അധികരിക്കുന്നത് കോണ്ടാണ് ഉണ്ടാകുന്നത്. കഫത്തില്‍ രക്തമുണ്ടാകും. ഷയജ ഗുരുതരമായ ചുമയെ സൂചിപ്പിക്കുന്നു.

ചുമയുള്ളവര്‍ തണുത്ത ആഹാരം ഒഴിവാക്കേണ്ടതുണ്ട്. കുടിക്കുന്നതിന് ചൂടുള്ള വെള്ളം ഉപയോഗിക്കണം.
പഴ വര്‍ഗ്ഗങ്ങള്‍ വര്‍ജ്ജിക്കേണ്ടതുണ്ട്.

വെറ്റില അരച്ച് കുഴമ്പ് രൂപത്തിലാക്കിയ ശേഷം വെള്ളത്തില്‍ ചാലിച്ച് നെഞ്ചില്‍ പുരട്ടുന്നത് അത്ഭുതകരമായ ഫലസിദ്ധി കൈവരുത്തും. കരയാമ്പൂവ് ഉപയോഗിക്കുന്നതും ചുമ മാറാന്‍ നല്ലതാണ്. വെളുത്തുള്ളിയുടെ ചാറ് കുടിക്കുന്നത് വില്ലന്‍ ചുമയ്ക്ക് നല്ലതാണ്. മൈലാഞ്ചിയും തൊണ്ടയടപ്പിന് നല്ലതാണ്.

ആയുര്‍വേദ ഭിഷഗ്വരന്മാര്‍ വ്യത്യസ്തമായ ചികിത്സകളാണ് നിര്‍ദ്ദേശിക്കുന്നത്. വതജ ഇനത്തിലുള്ള ചുമയാണെങ്കില്‍ കനകാസവം ആണ് നല്‍കുക. പിത്തജ ഇനത്തിലുള്ള ചുമയാണെങ്കില്‍ സിതോപലദി ചൂര്‍ണ്ണവും വാശാരിഷ്ടവും നിര്‍ദേശിക്കാ‍റുണ്ട്. ഇനത്തിലുള്ള ചുമയാണെങ്കില്‍ തൃകടു, ത്രിഫല, ഗുല്‍ഗ്ഗുലു, ശിലാജിത് എന്നിവയാണ് രോഗിക്ക് നല്‍കാറുള്ളത്.



WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :