ശ്രീനു എസ്|
Last Updated:
ബുധന്‍, 5 ഓഗസ്റ്റ് 2020 (09:38 IST)
രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മേദി തറക്കല്ലിടുന്നത് ഉച്ചയ്ക്ക് 12.30നും 12.40നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍. 40 കിലോ വെള്ളി ശിലപാകിയാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി തുടക്കമിടുന്നത്. അതേസമയം ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. 175 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുള്ളത്.
രണ്ടായിരത്തോളം പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും ആയിരത്തിയഞ്ഞൂറോളം സ്ഥലങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജയ്ക്കായി എത്തിച്ചിട്ടുണ്ട്.
അതേസമയം അയോധ്യയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂജയ്ക്കായുള്ള ഒരുക്കങ്ങള്‍ സരയു നദീതീരത്ത് പൂര്‍ത്തിയായിട്ടുണ്ട്. പൂജാ കര്‍മങ്ങള്‍ രാവിലെ പതിനൊന്നരയ്ക്ക് ആരംഭിക്കും.