ശ്രീനു എസ്|
Last Updated:
ചൊവ്വ, 4 ഓഗസ്റ്റ് 2020 (20:02 IST)
നാളെ പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. അതേസമയം നിര്‍മിക്കാനിരിക്കുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ രാമക്ഷേത്ര ട്രസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞിരുന്നു. 32 സെക്കന്റ് മുഹൂര്‍ത്തത്തിനുള്ളിലാണ് പ്രധാനമന്ത്രി നാളെ തറക്കല്ലിടുന്നത്.
രാമക്ഷേത്രം വരുന്നതോടുകൂടി വരുന്ന ഇലക്ഷനില്‍ ബിജെപിക്ക് വലിയൊരു ആയുധമാണ് ലഭിക്കുന്നത്. ഇത് കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 2022ലാണ് യുപി നിയമസഭ ഇലക്ഷന്‍ വരുന്നത്. അടുത്ത പാര്‍ലമെന്റ് ഇലക്ഷനിലും രാമക്ഷേത്രം ബിജെപിക്ക് മുതല്‍ക്കൂട്ടാകും.