മകരംരാശിക്കാര്‍ ഈ മാസം കഠിനമായി പ്രയത്‌നിക്കുമെങ്കിലും വേണ്ടത്ര വിജയമുണ്ടാവില്ല

സിആര്‍ രവിചന്ദ്രന്‍ 

ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:11 IST)

ഏത് കാര്യങ്ങളിലും കഠിനമായി പ്രയത്‌നിക്കുമെങ്കിലും വേണ്ടത്ര വിജയമുണ്ടാവില്ല. പഠന വിഷയങ്ങളില്‍ ജാഗ്രത കാട്ടും. മുന്‍ കോപം ശീലമാക്കരുത്. ഉപദേശങ്ങളെ ചെവിക്കൊള്ളുന്നത് നന്ന്. യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിലൂടെ ഉദ്ദേശിച്ച കാര്യങ്ങള്‍ നടത്താനാവും. കൃഷിയില്‍ മെച്ചമുണ്ടായേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി ഇടപഴകാന്‍ സമയം കണ്ടെത്തും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. യാത്രാക്ളേശം കൊണ്ട് ബുദ്ധിമുട്ടും. സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ കാലം. 
 
ആരോപണങ്ങളെ അതിജീവിക്കും. കൂടുതല്‍ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാന്‍ യോഗം. വീടുപണി പൂര്‍ത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. മാതാവിന്റെ ബന്ധുക്കളുമായുള്ള ശത്രുത ഇല്ലാതാക്കാന്‍ ശ്രമിക്കും. വിദേശത്തു നിന്ന് ആശ്വാസമായേക്കാവുന്ന വാര്‍ത്തകള്‍ ലഭിക്കും.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :