Widgets Magazine Widgets Magazine

ഇഷ്ട ഭര്‍തൃസിദ്ധിയ്ക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും തിങ്കളാഴ്ച വ്രതം

തിങ്കള്‍, 14 നവം‌ബര്‍ 2016 (10:06 IST)

Widgets Magazine
Monday vrat, monday fast, lord shiva, goddes parvathi തിങ്കളാഴ്ച വ്രതം, ശിവന്‍, പാര്‍വ്വതി

സ്ത്രീകൾ മാത്രം അനുഷ്ടിച്ചു വരുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. ഒരു പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവര പ്രാപ്തിക്കായി ആചരിച്ചു വരുന്ന ഈ വ്രതം വൈധവ്യ കാലത്താണ് നിര്‍ത്തുക. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം മൂലം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണെന്നാണ് ഐതിഹ്യം. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കുന്നതിനായും എല്ലാ മംഗല്യസ്ത്രീകളും ഈ വ്രതം ആചരിക്കാറുണ്ട്‌.
 
തിങ്കളാഴ്ച അതിരാവിലെ എഴുന്നേറ്റു കുളിക്കുകയും വെളള വസ്ത്രത്തോടുകൂടി രുദ്രാക്ഷവും ഭസ്മവും ധരിച്ചാണ് ശിവക്ഷേത്ര ദർശനം നടത്തേണ്ടത്. നമഃശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം ജപിച്ചാണ് ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്യേണ്ടത്. ആ ദിവസം പകൽ മുഴുവൻ ആഹാരം കഴിക്കാതെ പരമശിവനെ ഭജിക്കണം. കഴിയുമെങ്കില്‍ സന്ധ്യയ്ക്കു വീണ്ടും ശിവക്ഷേത്രത്തിൽ ദർശനം നടത്തുന്നത് നല്ലതാണ്. തുടര്‍ന്ന് അർഹനെന്നു തോന്നുന്ന ബ്രാഹ്മണനു ദക്ഷിണ നൽകി വ്രതത്തിനൊടുവിൽ കഴിക്കുന്ന തീർഥം കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്.
 
അമാവാസിയും തിങ്കളാഴ്ചയും ഒത്തു ചേര്‍ന്നു വരുന്ന ദിവസം ഈ വ്രതം അനുഷ് ഠിച്ചാല്‍ അതിന് വിശേഷ ഫലസിദ്ധിയുണ്ടാകുമെന്നാണ് ജ്യോതിശാസ്ത്ര മതം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുണ്ടെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച വ്രതം അനുഷ് ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും ചെയ്യണം. ജാതകത്തില്‍ ചന്ദ്രന് പക്ഷബലമില്ലെങ്കില്‍ അവര്‍ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

വാസ്തു നന്നായാൽ ഓഫീസ് നന്നാകും, ഓഫീസ് നന്നായാൽ ധനസ്ഥിതിയും നന്നാകും!

വീട്, ഓഫീസ് തുടങ്ങിയവ വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് ...

news

നിങ്ങളുടെ ഉള്ളം കൈയ്യില്‍ മറുക് ഉണ്ടോ ? സൂക്ഷിക്കൂ... അതൊരു മുന്നറിയിപ്പാണ് !

കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ...

news

വാടകയ്ക്ക് വീടുനോക്കുകയാണോ? എങ്കില്‍ ഒരുനിമിഷം ശ്രദ്ധിക്കുക!

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്ന‌മാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ സുരക്ഷിതമായി ...

news

ഊണുമുറിയില്‍ എത്ര കസേരയിടണം? ബെഡ്‌റൂമില്‍ നിലക്കണ്ണാടിയെന്തിന്?

അത് അന്ധവിശ്വാസമല്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ്. ദൈവവിശ്വാസമില്ലാത്തവര്‍ പോലും വീട് ...

Widgets Magazine Widgets Magazine