സൂര്യയുടെ അടുത്ത ചിത്രത്തില്‍ നായിക നയന്‍‌താര?

സൂര്യ - നയന്‍സ് ടീം വീണ്ടും !

Suriya, Nayanthara, Nayans, Vignesh Sivan, Anirudh, സൂര്യ, നയന്‍‌താര, വിഘ്‌നേഷ് ശിവന്‍, നയന്‍സ്, അനിരുദ്ധ്
Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (14:21 IST)
സൂര്യയുടെ അടുത്ത തമിഴ് ചിത്രത്തില്‍ നയന്‍‌താര നായികയാകുമെന്ന് സൂചന. സൂര്യയുടെ മുപ്പത്തഞ്ചാം ചിത്രമാണിത്. വിഘ്നേഷ് ശിവന്‍ ആയിരിക്കും സംവിധായകന്‍.

സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് സംഗീതം നല്‍കും. ഒരു സൂര്യച്ചിത്രത്തിന് അനിരുദ്ധിന്‍റെ സംഗീതം ആദ്യമായാണ്.

കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘നാനും റൌഡി താന്‍’ സംവിധാനം ചെയ്തത് വിഘ്നേഷ് ശിവന്‍ ആയിരുന്നു. ഗജിനി, ആദവന്‍, മാസ് എന്നിവയാണ് സൂര്യയും നയന്‍‌താരയും ഒന്നിച്ച സിനിമകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :